തിരുവനന്തപുരം: ഇന്നും നാളെയുമായി നടത്താനിരുന്ന സംസ്ഥാനത്തെ ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു. നിയമസഭയില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ചേംബറില്‍ വിവിധ ട്രേഡ് യൂണിയന് നേതാക്കളും ബാങ്ക് ഓഫീസേഴ്സ്് അസോസിയേഷന് പ്രതിനിധികളും മാനേജ്മെന്റ് പ്രതിനിധികളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്.
സമരത്തിന്റെ പേരില്‍ ജീവനക്കാര്‍ക്കെതിരെ പ്രതികാര നടപടികള്‍ എടുക്കാനോ അച്ചടക്കനടപടികള്‍ സ്വീകരിക്കാനോ പാടില്ലെന്ന് സമരസമിതി നേതാക്കളും ആവശ്യപ്പെട്ടു. ഇക്കാര്യം മാനേജ്മെന്റ് തത്വത്തില്‍ അംഗീകരിച്ചു. ഇതേതുടര്‍ന്നാണ് പണിമുടക്ക് പിന്‍വലിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: