കൊച്ചി: ചരക്ക് കപ്പല്‍ ഗതാഗതരംഗത്തെ പ്രമുഖരായ ഡി.പി. വേള്‍ഡും എമിറേറ്റ്സ് ഷിപ്പിങ്ങ് ലൈനും ചേര്‍ന്ന് വല്ലാര്‍പാടത്ത് നിന്ന് ചരക്ക്കപ്പല്‍ സര്‍വ്വീസ് ആരംഭിക്കുന്നു. ഇ.എസ്.എല്‍ കെ.എം.ടി.സി, ആര് സി എല്‍, ഹാന്ജില് എന്നീ കമ്പനികളുമായി ചേര്‍ന്നാണ് ഗാലക്സ് (ജിഎല്‍എക്സ്) എന്ന പേരില്‍ ചരക്ക് കപ്പല്‍ സര്‍വീസ് തുടങ്ങുന്നത്. ദക്ഷിണ കൊറിയയിലെ പുസാനില്‍ നിന്നാണ് ഗാലക്സിന്റെ ചരക്ക് കപ്പല്‍ƒയാത്ര തുടങ്ങുക.
ഷാങ്ഹായ്, നിങ്ബോ, ഛിവാന്, സിംഗപ്പൂര്‍, പോര്‍ട്ട് ക്ലാങ്, കൊളംബോ, കൊച്ചി, നവസേവ, മുന്ദ്ര, ജബല്‍ അലി എന്നീ തുറമുഖങ്ങളില്കപ്പല് എത്തും. ജബല്‍ അലിയില്‍ നിന്ന് ആരംഭിക്കുന്ന മടക്കയാത്ര പോര്‍ട്ട് ക്ലാങ്, ഹോങ് കോങ് വഴി പുസാനില്‍ അവസാനിക്കും. പുതിയ ഗതാഗത ശൃംഖലയില്‍ ഇടംപിടിച്ചതോടെ കൊച്ചിയില്‍ നിന്ന് ലോകത്തെ പ്രമുഖ തുറമുഖങ്ങളിലേക്ക് നേരിട്ട് ഇടപാടിന് സൗകര്യം ലഭിച്ചിരിക്കുകയാണെന്നും യാത്രാസമയം കുറയുന്നത് വ്യവസായികള്‍ക്ക് ഏറെ പ്രയോജനം ചെയ്യുമെന്നും കൊച്ചി തുറമുഖ ട്രസ്റ്റ് ചെയര്മാന് പോള്‍ ആന്റണി, എമിറേറ്റ്സ് ഷിപ്പിങ് ലൈന്‍ കൊമേഴ്സ്യല്‍ വിഭാഗം വൈസ് പ്രസിഡണ്ട് അബ്ദുള്ള അല്ജുഫൈറി, ഡിപി വേള്‍ഡ് സബ്കോണ്ടി നെന്റ്മാനേജിംഗ് ഡയറക്ടറും സീനിയര്‍ വൈസ് പ്രസിഡണ്ടുമായ അനില്‍ സിങ്ങ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: