കോട്ടയം: പാഠപുസ്തക വിതരണം നടത്താത്തതിലും വിദ്യാഭ്യാസ വകുപ്പിലെ അഴിമതിക്കുമെതിരെ യുവമോര്‍ച്ച സംഘടിപ്പിച്ച ഡിഡിഇ ഓഫീസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. തിരുനക്കര ക്ഷേത്രത്തിനു സമീപത്തുനിന്നും ആരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പങ്കെടുത്തു. മാര്‍ച്ച് ഡിഡിഇ ഓഫീസിന് മുന്നില്‍ പോലീസ് തടഞ്ഞതിനെത്തുടര്‍ന്ന് നേരിയ സംഘര്‍ഷമുണ്ടായി. വെസ്റ്റ് സിഐ സക്കറിയാമാത്യുവിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘമാണ് മാര്‍ച്ച് തടഞ്ഞത്. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് എസ്. രതീഷിനെ പോലീസ് വലയത്തിനുള്ളിലാക്കിയതിനെത്തുടര്ന്നാണ് സംഘര്‍ഷമുണ്ടായത്. യുവമോര്‍ച്ച- ബിജെപി നേതാക്കളുടെ സമയോചിതമായ ഇടപെടല്‍ മൂലം വലിയ സംഘര്‍ഷം ഒഴിവായി.
സര്‍ക്കാര്‍ പ്രസുകളില്‍ പുസ്തകങ്ങള്‍ അച്ചടിക്കാന്‍ എല്ലാവിധ സംവിധാനങ്ങള്‍ ഉണ്ടായിട്ടും അതിനെ മറികടന്ന് സ്വകാര്യ പ്രസില്‍ പുസ്തകങ്ങള്‍ അച്ചടിക്കാന്‍ തീരുമാനിച്ച സര്‍ക്കാര്‍ ബോധപൂര്‍വ്വമായ നീക്കങ്ങളിലൂടെ അഴിമതി നടത്തുകയാണെന്നും അതിലൂടെ വിദ്യാര്‍ത്ഥികളുടെ ഭാവി നശിപ്പിക്കുന്ന വിദ്യാഭ്യാസ മന്ത്രി രാജിവച്ച് മാപ്പു പറയണമെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ബിനുമോന് അഭിപ്രായപ്പെട്ടു. പോലീസുമായുള്ള ബലപ്രയോഗത്തില്‍ യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് എസ്. രതീഷ്, ജില്ലാ സെക്രട്ടറി വി.പി. മുകേഷ്, ലാല്‍കൃഷ്ണ അഭിലാഷ് ശ്രീനിവാസന്, അഖില്‍ തുടങ്ങിയവര്‍ക്ക് പരിക്ക് പറ്റി. പ്രവര്‍ത്തകര്‍ കോട്ടയം ജില്ലാ ആശുപത്രിയില്‍ ചികിത്സ നേടി. കോട്ടയം ഡിഡിഇ ഇന്ചാര്ജ്ജുമായി ബിജെപി സംസ്ഥാന സെക്രട്ടറി നാരായണന് നമ്പൂതിരി, ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.ഹരി, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ലിജിന്‍ലാല്‍, ജില്ലാ പ്രസിഡന്റ് എസ്. രതീഷ്, യുവമോര്‍ച്ച ജില്ലാ സെക്രട്ടറി വി.പി. മുകേഷ് തുടങ്ങിയവര്‍ ചര്‍ച്ച നടത്തി.
യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് എസ്. രതീഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. നാരായണന് നമ്പൂതിരി, ജില്ലാജനറല്‍ സെക്രട്ടറി എന്‍. ഹരി, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ലിജിന്‍ലാല്‍, രതീഷ് ചെങ്കിലാത്ത്, സി.എന്‍. സുബാഷ്, അഖില്‍ രവീന്ദ്രന്, അനൂപ് കെ. നായര്‍, വി.പി. മുകേഷ്, ലാല്‍കൃഷ്ണ, ഷൈന്മോന്, ജയകൃഷ്ണന്, മഹേഷ്, അഭിലാഷ്, കെ.എസ്.ഗോപന്, ദീപു, സന്ദീപ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: