കാലടി: ആഗമാനന്ദ സ്മാരക സമിതിയുടെ ആഭിമുഖ്യത്തില്‍ 120-ാം ആഗമാനന്ദ ജയന്തിയോടനുബന്ധിച്ച് നല്കുന്ന സംസ്ഥാനതല ആഗമാനന്ദ പുരസ്കാരത്തിന് എന്‍ട്രികള്‍ ക്ഷണിച്ചു. മികച്ച പട്ടിക ജാതി പട്ടിക വര്‍ഗ്ഗ ക്ഷേമ പ്രവര്‍ത്തകനും മികച്ച സംസ്കൃത ഭാഷാപ്രചാരകനുമുളള അവാര്‍ഡുകളാണ് നല്‍കുന്നത്.
പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ ഉന്നമനത്തിന് തനതു സംഭാവനകള്‍ നല്കിയവരെയാണ് മികച്ച പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമ പ്രവര്‍ത്തകനുളള അവാര്‍ഡിനായി പരിഗണിക്കുക. വ്യക്തികള്‍ക്കും സംഘടനകള്‍ക്കും അപേക്ഷകള്‍ നല്‍കാവുന്നതാണ്. പട്ടിക ജാതി – പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളില്‍ നിന്നുളളവരെയാണ് അവാര്‍ഡിനായി പരിഗണിക്കുക.
സംസ്കൃത ഭാഷാ പ്രചരണത്തിന് തനതു സംഭാവനകള്‍ നല്കിയവരെയാണ് മികച്ച സംസ്കൃത ഭാഷാ പ്രചാരകനുളള അവാര്‍ഡ് നല്‍കുന്നത്.
വ്യക്തികള്‍, സംഘടനകള്‍, സര്‍വ്വകലാശാലകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ക്ക് ശുപാര്‍ശകള്‍ നല്‍കാവുന്നതാണ്. വിശദവിവരങ്ങള്‍ അടങ്ങിയ ബയോഡാറ്റ സഹിതം, ജൂലൈ 31നകം പ്രൊഫ. പി.വി.പീതാംബരന്, സെക്രട്ടറി ആഗമാനന്ദ സ്വാമി സ്മാരക സമിതി, ശ്രീശങ്കരാ സ്കൂള്‍ ഓഫ് ഡാന്‍സ്, കാലടി – 683574 എന്ന വിലാസത്തില്‍ അയക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: