കൊച്ചി: പുതിയ ‘വിവല്‍ ആയുര്‍വേദ എസന്‍സ്’ കേരളത്തില്‍ വിപണിയിലിറക്കി. ത്വക്കിന്റെ ആരോഗ്യത്തിനും പരിപോഷണത്തിനും സഹായകമായ 20 അവശ്യ ഓഷധികള്‍ അടങ്ങിയതാണ് പുതിയ ബാത്തിംഗ് ബാറെന്നും ആയുര്‍വേദ പാരമ്പര്യത്തിന്റെ തനിമ ഉള്‍ക്കൊണ്ടാണ് പ്രസിദ്ധമായ കോയമ്പത്തൂര്‍ ആര്യ വൈദ്യ ഫാര്‍മസിയുടെ ശുപാര്‍ശയോടെ ആയുര്‍വേദ എസന്‍സ് ബാത്തിംഗ് ബാര്‍ പുറത്തിറക്കുന്നതെന്നും നിര്‍മാതാക്കള്‍ പറയുന്നു.
വയമ്പ്, ആര്യവേപ്പ്, കറ്റാര്‍വാഴ, ഇരട്ടിമധുരം, കസ്തൂരിമഞ്ഞള്‍, ഗോഡം തൈലം, മഞ്ജിസ്ത, കപൂര്‍, കപൂര്‍, കച്ചരി, ടാഗര്‍, മണ്ഡുകപര്ണി, ഗുലാബ്, തുളസി, ഹരിദ്ര, ചന്ദന്‍, ജയ്ഫല്, ഖസ്, ത്രിഫല, നാഗര്‍മോത എന്നിവ അടങ്ങിയിരിക്കുന്നു. സിനിമാതാരം നിക്കി ഗല്‍റാണി ചടങ്ങില്‍ അതിഥിയായിരുന്നു.
കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസിയിലെ ഗവേഷണവിഭാഗം ജനറല്‍ മാനേജര്‍ ഡോ. സിന്ധു ശ്രീജിത്, ഐറ്റിസി ലിമിറ്റഡ് പേഴ്സണല്‍ കെയര്‍ പ്രോഡക്ടസ് ബിസിനസ് മാര്‍ക്കറ്റിംഗ് ഹെഡ് നിലാഞ്ജന് മുഖര്‍ജി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. 75 ഗ്രാം വിവല്‍ ആയൂര്‍വേദ എസന്‍സിന് 22 രൂപയാണ് വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: