കൊച്ചി: മെഡിമിക്സ് സോപ്പിന്റേയും സൗന്ദര്യ സംവര്‍ധക ഉല്പന്നങ്ങളുടേയും നിര്‍മാതാക്കളായ എവിഎ ഗ്രൂപ്പ്, ഭക്ഷ്യവിപണിയിലേക്കും. ഇതിന്റെ മുന്നോടിയായി മേളം ബ്രാന്‍ഡ് ഉല്പന്നങ്ങള് എവിഎ ഗ്രൂപ്പ് ഏറ്റെടുത്തു.
എവിഎ ചോലയില്‍ ഹെല്‍ത്ത് കെയറിന്റെ സബ്സിഡിയറിയായി രൂപീകരിച്ച എവിഎ കോണ്ടിമെന്റ്സ് എല്‍എല്‍പി വഴിയാണ് മേളത്തെ ഏറ്റെടുത്തത്. എംവിജെ ഫുഡ് ബ്രാന്‍ഡുകള്‍ക്കൊപ്പം ഉല്പാദന യൂണിറ്റുകളും എവിഎ ഏറ്റെടുത്തിട്ടുണ്ടെന്ന് എവിഎ ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എ വി അനൂപ് പറഞ്ഞു.
മേളം ഏറ്റെടുത്തതുവഴി എവിഎ ഗ്രൂപ്പിന് കൂടുതല്‍ കരുത്തോടെ മറ്റുവിപണികളില്‍ സ്ഥാനം ഉറപ്പിക്കാന്‍ കഴിയുമെന്ന് എംവിജെ ഫുഡ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.കുര്യന് ജോണ്‍ മേളാംപറമ്പില്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: