ചങ്ങനാശേരി: ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ മരുന്നുമാറി കുത്തിവച്ചു രോഗി ഗുരുതരനിലയിലായി എന്ന ആരോപണം വസ്തുതാ വിരുദ്ധമെന്നു കേരള ഗവണ്മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന് കോട്ടയം ജില്ലാ കമ്മിറ്റി അറിയിച്ചു. ബീറ്റാ ലാക്ടം വിഭാഗത്തില്‍പ്പെടുന്ന സെഫോക്ടിസം എന്ന മരുന്നാണു രോഗിക്കു കുത്തിവച്ചത്. രണ്ടു തവണ ടെസ്റ്റ് ഡോസ് നല്കിയില് കുഴപ്പം കാണാത്തതിനെത്തുടര്ന്നാണു മൂന്നാം തവണ മരുന്നു നല്‍കിയത്. പക്ഷേ, മൂന്നാം ഡോസ് എടുത്തപ്പോള്‍ അലര്‍ജിയുണ്ടായി ഹൃദയത്തെ ബാധിക്കുകയായിരുന്നു. അത്യപൂര്‍വമായി മാത്രം ഇത്തരം മരുന്നുകളില്‍ സംഭവിക്കുന്ന റിയാക്ഷനാണ് ഇതിനു കാരണം. എന്നാല്‍, ഡോക്ടര്‍മാരുടെ സമയോചിത ഇടപെടല്‍ മൂലം വിദഗ്ധ ചികിത്സ നല്കി രോഗിയെ രക്ഷിക്കാനായി. ഇക്കാര്യങ്ങള്‍ ശരിയായി മനസിലാക്കാതെയോ അവഗണിച്ചോ ആരോപണമുന്നയിക്കുന്നത്ഡോക്ടര്മാരുടെ മനോവീര്യത്തെ തകര്‍ക്കും. വസ്തുതകള്‍ ഇതായിരിക്കെ സാധാരണക്കാരന്റെ ഏക ആശ്രയമായ സര്‍ക്കാര്‍ ആശുപത്രികള്‍ക്കും അവിടുത്തെ ഡോക്ടര്‍മാര്‍ക്കുമെതിരേ സ്വകാര്യ ലോബിയുടെ ഒത്താശയോടെ നടക്കുന്ന നീക്കമാണ് ചങ്ങനാശേരി സംഭവത്തിലുണ്ടായതെന്നു സംശയിക്കുന്നതായും കെജിഎംഒഎ. ആശുപത്രിയില്‍ കുത്തിവയ്്പിന് ഉപയോഗിച്ച മരുന്നിന്റെ നിലവാരം സംശയാസ്പദമാണെന്നും ഇതുപരിശോധിക്കാനുള്ള സംവിധാനം സര്‍ക്കാര്‍ തലത്തില്‍ ഏര്‍പ്പെടുത്തണമെന്നും അസോസിയേഷന് ജില്ലാ പ്രസിഡന്റ് തോമസ് കുര്യാക്കോസും സെക്രട്ടറി ഡോ. ശബരീനാഥ് സി. ദാമോദരനും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: