കൊടുങ്ങൂര്‍: വഴിയരികില്‍ കിടന്ന പേഴ്സും രേഖകളും തിരികെ നല്കി യുവതി മാതൃകയായി. പതിനായിരത്തില്‍പ്പരം രൂപയും പാന്‍കാര്‍ഡ് തുടങ്ങി വിലപിടിച്ച രേഖകളും നല്‍കിയാണ് കൊടുങ്ങൂര്‍ കുമ്പുക്കല്‍ ബില്‍ഡിങില്‍ പ്രവര്‍ത്തിക്കുന്ന അപര്‍ണ ബ്യൂട്ടി പാര്‍ലറില്‍ ജോലി ചെയ്യുന്ന അടുകാട്ടില്‍ ജോസഫിന്റെ ഭാര്യ സോഫി ജോസഫ് മാതൃകയായത്. രാവിലെ ജോലിസ്ഥലത്തേക്ക് പോയപ്പോള്‍ വഴിയോരത്ത് കിടന്ന പേഴ്സ് കാണുകയും അതിലെ പാന്‍കാര്‍ഡിലെ അഡ്രസില്‍ നിന്ന് പള്ളിക്കത്തോട്ടില്‍ ബാറ്ററി കട നടത്തുകയും രാഷ്ട്രീയ സാമുദായിക സേവന മേഖലകളില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വിനോദ് പി.എസ്, പുല്ലാട്ടുതകിടിയിലേതിന്റെതാണെന്ന് മനസിലാകുകയും തുടര്‍ന്ന് ഭര്‍ത്താവിന്റെ സഹായത്തോടെ തിരികെ ഏല്പിക്കുകയും ചെയ്തു. കൊടുങ്ങൂര്‍ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സോഫിയെ അനുമോദിക്കുകയും പാരിതോഷികം നല്‍കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: