ന്യൂദല്‍ഹി:ഈ സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ മൂന്നുമാസത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പരോക്ഷനികുതി പിരിവില്‍ വന്‍വര്‍ദ്ധന.37.5 ശതമാനത്തിലേക്കാണ് ഇത് വളര്‍ന്നിരിക്കുന്നത്.വരുമാനം 1.54 ലക്ഷം കോടിയായി.
ഈ ഏപ്രില്‍മുതല്‍ ജൂണ്‍വരെയായി പരോക്ഷ നികുതിയായി ലഭിച്ചത് 153980 രൂപയാണ്.മുന്‍വര്‍ഷം ഇത് 1.12 ലക്ഷം കോടി മാത്രമായിരുന്നു. ധനമന്ത്രാലയം പുറത്തുവിട്ട കണക്കില്‍ പറയുന്നു.
സെന്‍ട്രല്‍ എക്സൈസ് വരുമാനമാണ് വന്‍തോതില്‍ കൂടിയത്. 34,067 കോടിയില്‍ നിന്ന് 81 ശതമാനം വര്‍ദ്ധിച്ച് ഇത് 61,661 കോടി രൂപയായി. നിര്‍മ്മാണ മേഖലയില്‍ അടക്കം സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയുടെ തെളിവാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: