Friday, April 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ആട്ടവിളക്കിനു മുന്നിലെ ക്ലിക്കുകാരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2015, 06:01 pm IST
in Varadyam

കഥകളിയെ ആരാധിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന നിരവധിയാളുകളുണ്ട്. അതിനോടുള്ള ആരാധനയില്‍ പ്രായമേറിയകാലത്തും കഥകളി പഠിക്കുന്നവരുമുണ്ട്. അതില്‍നിന്നൊക്കെ ഏറെ വ്യത്യസ്തനായ ഒരാളാണ് ഏലൂര്‍ സ്വദേശിയായ പി. മോഹന്‍കുമാര്‍. കഥകളിയെക്കുറിച്ചോ അതിന്റെ വേഷങ്ങളെക്കുറിച്ചോ ചുട്ടികുത്തുന്നതിനെക്കുറിച്ചോ ഒരറിവുമില്ലാത്ത ഒരു സാധാരണക്കാരന്‍. പക്ഷേ മനോഹരദൃശ്യങ്ങള്‍ അതിലേറെഭംഗിയായി ക്യാമറയില്‍ പകര്‍ത്താനുള്ള കഴിവുണ്ട്. ചിലപ്പോള്‍ അതാകാം മോഹന്‍ കുമാറിനെ കഥകളിയിലേക്ക് ആകര്‍ഷിക്കാനുള്ള കാരണവും. തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിന് നടത്തിയ കഥകളിയരങ്ങില്‍നിന്നാണ് ഈ കലയോടുള്ള ഒടുങ്ങാത്ത പ്രേമം തുടങ്ങിയത്. പിന്നീട് കഥകളി സദസ്സുകളിലെ നിത്യ സന്ദര്‍ശകനായി അദ്ദേഹം.

ആട്ടവിളക്കിനു മുമ്പില്‍ അണിനിരക്കുന്ന കഥകളി വേഷങ്ങളുടെ വ്യത്യസ്തയാര്‍ന്ന ഫോട്ടോ പകര്‍ത്തിയാണ് ഇയാള്‍ മറ്റു കഥകളി ആരാധകരില്‍നിന്ന് വേറിട്ടുനില്‍ക്കുന്നത്. കേരളത്തിന്റെ കഥകളി സംസ്‌കാരത്തെ ജനങ്ങളിലേക്കെത്തിക്കുന്നതിനായി ഫോട്ടോ വൈഡ് ക്യാമറ ക്ലബിന്റെ ആഭിമുഖ്യത്തില്‍ ദര്‍ബാര്‍ ഹാളില്‍ പ്രദര്‍ശനം സംഘടിപ്പിക്കുകയും സന്ദര്‍ശകരുമായി ഈ മേഖലയില്‍ തനിക്ക് ലഭിച്ചിട്ടുള്ള എല്ലാ അറിവും പങ്കുവെക്കുകയും ചെയ്തു. എന്നാല്‍ കഥകളിയെക്കുറിച്ചുള്ള തന്റെ അറിവ് വളരെ പരിമിതമാണെന്ന് തിരിച്ചറിഞ്ഞതോടെ പിന്നീടുള്ള യാത്രകള്‍ അതിനുവണ്ടിയുള്ളതായിരുന്നു.

കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള കഥകളി വേദികളില്‍ കയറിയിറങ്ങി. കൃത്യമായി ഗുരുവില്ലാതെ, കണ്ടുതന്നെ കഥകളിയെക്കുറിച്ച് അറിയാന്‍ ശ്രമിച്ചു. തൃപ്പൂണിത്തുറ ക്ഷേത്രത്തില്‍ കഥകളിയുടെ ചിത്രങ്ങള്‍ പകര്‍ത്തിയിരുന്ന മോഹന്‍കുമാര്‍ ഏറെമാറി കാലങ്ങള്‍ കൊണ്ട്. കഥകളിയിലെ ചുട്ടിയും തേപ്പും പച്ചയും താടിയുമൊക്കെ ഇന്ന് ചിരപരിചിതമായ വാക്കുകളായി. കഥകളിയുടെ ഉള്ളറ തേടിയുള്ള യാത്രകളില്‍ 55 ഓളം കളികള്‍ കാണുവാനും അവയെക്കുറിച്ച് മനസിലാക്കുവാനും അതിന്റെ മനോഹാരിത അതേപടി ക്യാമറയില്‍ പകര്‍ത്താനുമായി.

ആ യാത്രക്കിടയില്‍ ആവുലയിലെ ഒരുക്ഷേത്രത്തില്‍ കോട്ടയ്‌ക്കല്‍ പിഎസ്‌വി നാട്ട്യസംഘം അവതരിപ്പിച്ച സമ്പൂര്‍ണ്ണ രാമായണം കഥകളികാണാനിടവന്നു. അതില്‍നിന്നും ക്യാമറയില്‍ പകര്‍ത്തിയ ആറു ചിത്രങ്ങല്‍ ഉള്‍പ്പെടുത്തി രാമയണം കഥകളിയെന്ന പേരില്‍ സ്വന്തമായി ഫോട്ടോപ്രദര്‍ശനം സംഘടിപ്പിച്ചു. വിഎച്ച്പി മുന്‍ അഖിലേന്ത്യ വര്‍ക്കിങ് പ്രസിഡന്റ് അശോക് സിംഗാളാണ് പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. കഥകളിയെ സാധാരണജനങ്ങളിലേയ്‌ക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ നൂറിലധികം വേദികളില്‍ രാമായണം കഥകളിച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഈ ആരാധകനായിട്ടുണ്ട്.

കഥകളി ചിത്രങ്ങള്‍ കൂടാതെ തെയ്യം, തിറ, മുടിയേറ്റ്, പടയണി തുടങ്ങിയ കലാരൂപങ്ങളുടെയും ചിത്രങ്ങള്‍ മോഹന്‍ കുമാര്‍ പകര്‍ത്തിട്ടുണ്ട്. വനങ്ങളുടെയും വന്യജീവികളുടെയും ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും ഈ കലാകാരന്റെ മറ്റൊരു വിനോദമാണ്. ഏലൂര്‍ ഫാക്ടിലെ ജീവനക്കാരന്‍കൂടിയാണ് ഇദ്ദേഹം. കഥകളി മനസിലാവണമെങ്കില്‍ മുദ്രകളെ എല്ലാം അത്ര വശമായിട്ടില്ലെങ്കിലും കഥാപരിചയമുണ്ടായാല്‍ മതിയെന്നു മോഹന്‍കുമാര്‍. സാങ്കേതിക ജഡിലമെന്നു കരുതി പലരും കഥകളിയോട് അകന്നു നില്‍ക്കുന്നതാണ് പ്രശ്‌നമെന്നും വിശദീകരിക്കുന്നു…

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാവണന്റെ ഭൂമിയിൽ കയറി പണം നൽകാതെ പഴങ്ങൾ കഴിച്ചവനാണ് രാമൻ ; വേണമെങ്കിൽ ബീഫ് ഫെസ്റ്റും നടത്തും അധിക്ഷേപിച്ച് പ്രകാശ് രാജ് , ക്രിമിനൽ കേസ്

India

ഗർഭിണിയാണ് , പരിഗണന വേണം ; മുൻകൂർ ജാമ്യാപേക്ഷ നൽകി ടി സി എസ് മതപരിവർത്തന കേസിലെ പ്രതി നിദാഖാൻ

Entertainment

ലാലേട്ടൻ ശബരിമല ഡ്യൂട്ടിയിൽ ;ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

Kerala

നിതിന്‍ രാജിന്റെ ആത്മഹത്യ; ഇടക്കാല ജാമ്യഹർജി നല്‍കി പ്രതികളായ അധ്യാപകര്‍

Entertainment

പ്രണവ് മോഹൻലാൽ കല്യാണി പ്രിയദർശൻ വിവാഹത്തിനായി കാത്തിരിക്കുന്നു’; മറുപടിയുമായി ലിസി

പുതിയ വാര്‍ത്തകള്‍

ആശ്വാസമേകി സ്വര്‍ണവിപണി; സ്വർണ്ണവിലയിൽ വൻ ഇടിവ്

രഞ്ജിത്തിനെ ഒളിവില്‍ പോകാൻ സഹായിച്ചുവെന്ന് സംശയം; നടൻ ബോബി കുര്യനെ ചോദ്യം ചെയ്തു

ഫ്രിഡ്ജിൽ സൂക്ഷിച്ച ചീര കഴിച്ച നാലുപേർ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ

വനിതാ ബില്ലിൽ ചർച്ച പുരോഗമിക്കുന്നു; ബില്ലുകളിൽ വോട്ടെടുപ്പ് വൈകിട്ട് നാലിന്

തൊഴിലാളികൾ മരിച്ചെന്ന് പ്രചരിപ്പിച്ചത് പാകിസ്ഥാൻ സോഷ്യൽ മീഡിയ ഗ്രൂപ്പ് : നോയിഡ കലാപത്തിൽ പങ്കെടുത്തവരെ വെറുതെ വിടില്ലെന്ന് യോഗി ആദിത്യനാഥ്

ദളിത്‌ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രശോഭിന്റെ മുൻ‌കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിറപുത്തരിക്കായി പുത്തരിക്കണ്ടത്ത് മേയര്‍ വി.വി. രാജേഷിന്റെ നേതൃത്വത്തില്‍ ഞാറ് നടുന്നു

തലസ്ഥാന ജനതയ്‌ക്ക് നല്‍കിയ വാക്ക് പാലിച്ച് നഗരസഭാ ഭരണ സമിതി; പുത്തരിക്കണ്ടത്ത് ഞാറ് നട്ടു, ശ്രീപത്മനാഭന് സമര്‍പ്പിക്കാന്‍

നിതിൻ രാജിന്റെ മരണത്തിൽ ലോൺ ആപ്പിനെതിരെ കേസെടുത്ത് പോലീസ്; ഭയപ്പെടുത്തി പണം തിരിച്ചടക്കാൻ പ്രേരിപ്പിച്ചുവെന്ന് എഫ്ഐആർ

ശ്രീപത്മനാഭന് നിറപുത്തരി സമര്‍പ്പിക്കാനായി പുത്തരിക്കണ്ടമൊരുങ്ങുന്നു

ഹൗസിങ് ബോര്‍ഡ് ആസ്ഥാനമന്ദിരം അപകടാവസ്ഥയില്‍; നടപടി സ്വീകരിക്കാതെ അധികൃതര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.