പാലാ: കടപ്പാട്ടൂര്‍ മഹാദേവ ക്ഷേത്രത്തിലെ വിഗ്രഹദര്ശനദിനാഘോഷം 14 ന് നടക്കും. ആഘോഷ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. വിശേഷാല്‍ പൂജകള്‍, ധാരാ, നാമജപം, മഹാപ്രസാദമൂട്ട് എന്നിവ നടക്കും. തന്ത്രി പറമ്പൂരില്ലം നീലകണ്ഠന് നമ്പൂതിരി, മേല്‍ശാന്തി വിഷ്ണു നമ്പൂതിരി എന്നിവര്‍ കാര്‍മ്മികത്വം വഹിക്കും.
ദക്ഷിണാമൂര്‍ത്തി സങ്കല്പത്തില് കുടികൊള്ളുന്ന ക്ഷേത്രസന്നിധി അഭീഷ്ടകാര്യസിദ്ധി, വിദ്യാവിജയം എന്നിവയ്ക്കും വിവാഹ തടസ്സങ്ങള്‍ നീങ്ങുന്നതിനും ദീര്‍ഘമാംഗല്യത്തിനും ഉത്തമ സങ്കേതാമായാണ് കരുതുന്നത്. ശിവലിംഗ പ്രതിഷ്ഠയുടെ സ്ഥാനത്ത് ഭഗവത് രൂപമുള്ളതാണിവിടുത്തെ പ്രതിഷ്ഠ. അവതാര സമയമായ ഉച്ചയ്ക്ക് 2.30 ന് ക്ഷേത്രത്തില്‍ പ്രത്യേക ദീപാരാധന നടക്കും. വിഗ്രഹദര്ശനത്തിന് കാരണഭൂതനായ മഠത്തില്‍ പാച്ചു നായര്‍ക്ക് ദക്ഷിണ നല്കി ക്ഷേത്രം പ്രസിഡന്റ് സി.പി ചന്ദ്രന് നായര്‍ ആദരിക്കും. തുടര്‍ന്ന് കടപ്പാട്ടൂര്‍ അമ്പാടി ബാലഗോകുലം അവതരിപ്പിക്കുന്ന ഭക്തിഗാനസുധ. ആഘോഷങ്ങള്‍ക്ക് ക്ഷേത്രം പ്രസിഡന്റ് സി.പി ചന്ദ്രന് നായര്‍, കെ.ഒ വിജയകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കും.
പത്രസമ്മേളനത്തില്‍ ഭാരവാഹികളായ സി.പി ചന്ദ്രന് നായര്‍, കെ.ഒ വിജയകുമാര്‍, പി.ഭാസ്കരന് നായര്‍, എസ്.ഡി സുരേന്ദ്രന് നായര്‍, പി.കെ സന്തോഷ് പുറ്റുമഠത്തില്‍, എം.എസ് വിനോദ്കുമാര്‍ പള്ളിയാടത്ത്, വിജയദാസന് നായര്‍ തോയ്ക്കത്തോട് എന്നിവര്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: