പള്ളുരുത്തി: പടിഞ്ഞാറന്‍ കൊച്ചിക്ക് ഭീഷണിയായി ആഫ്രിക്കന്‍ ഒച്ചുകള്‍ പെരുകുന്നു. തോപ്പുംപടി.പള്ളുരൂത്തി, പെരുമ്പടപ്പ് ഇടക്കൊച്ചി മേഖലകളിലാണ് ഒച്ചുശല്ല്യം രൂക്ഷമായിരിക്കുന്നത് ഒഴിഞ്ഞ പറമ്പുകളിലും കൊച്ചിയുടെ മാലിന്യക്കൂമ്പാരങ്ങളിലും ആഫ്രിക്കന്‍ ഒച്ചുകള്‍ നിറയുകയാണ്.
ഒച്ചുകളുടെ വിസര്‍ജ്യമോ, ഇവയുടെ വഴുവഴുപ്പുള്ള ദ്രാവകമോ മനുഷ്യരില്‍ കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് പരീക്ഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ടെങ്കിലും പരാതികള്‍ നിരവധി നല്‍കിയിട്ടും നഗരസഭയുടെ ആരോഗ്യ വിഭാഗം ഇക്കാര്യത്തില്‍ വേണ്ട ഗൗരവം കാട്ടുന്നില്ലെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
തോപ്പുംപടി പട്ടേല്‍ മാര്‍ക്കറ്റ് റോഡ്, പെരുമ്പടപ്പ് എസ്എന്‍ റോഡ് പള്ളുരുത്തി വെളി എന്നിവിടങ്ങളിലെല്ലാം ഒച്ചു ശല്ല്യം രൂക്ഷമാണ്. ആഫ്രിക്കന്‍ ഒച്ച് ഏറ്റവും കൂടുതല്‍ ഭീഷണി ഉയര്‍ത്തിയിരുന്നത് കൊച്ചിയിലാണ്. പള്ളുരുത്തി മേഖലയില്‍ റെസിഡന്റ് സ് അസോസിയേഷനുകളുടെ നേതൃത്വത്തില്‍ കല്ലുപ്പ് ഉപയോഗിച്ച് ഒച്ചുകളെ തുരത്തുന്നുണ്ടെങ്കിലും ഇതും വേണ്ടത്ര ഫലപ്രദമാകുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: