പറവൂര്‍: തന്റെ ഭര്‍ത്താവില്‍ ജനിച്ച മകനാണെന്ന് തെളിയിക്കാന്‍ അമ്മ നല്കിയ പരാതിയില്‍ അനുകൂലവിധി. വടക്കേക്കര, കട്ടത്തുരുത്ത് ഞാലിയത്ത് വീട്ടില്‍ അപ്പുക്കുട്ടനെതിരെയാണ് പരാതി നല്‍കിയത്. 75കാരിയായ സുമതിയുടെ അഞ്ചാമത്തെ മകനായ 35കാരന് ഷിബുവിന്റെ പിതൃത്വം തെളിയിക്കാനായി എറണാകുളം കുടുംബകോടതിയില്‍ നല്കിയ പരാതിയിലാണ് വിധി.
പലവട്ടം നോട്ടീസ് അയച്ചിട്ടും കോടതിയില്‍ ഹാജരാകാത്തതിനാലാണ് വിധി പ്രഖ്യാപിച്ചത്. സുമതി ഷിബുവിനെ ഗര്‍ഭംധരിച്ച സമയത്ത് ഭര്‍ത്താവ് അപ്പുകുട്ടന്‍ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാന്‍ തയ്യാറെടുത്തത് എതിര്‍ത്തതിനെ തുടര്‍ന്ന് ഗര്‍ഭത്തിന് ഉത്തരവാദിത്വമില്ലെന്നുപറഞ്ഞ് ഒഴിവാക്കുകയായിരുന്നു. ഷിബുവിന് ജന്മം നല്‍കിയശേഷം സുമതി ഭര്തൃവീടുവിട്ടിറങ്ങി.
സുമതി മകന്റെ പിതൃത്വം തെളിയിക്കുന്നതിനായി എറണാകുളം കുടുംബകോടതിയില്‍ പരാതി നല്കി.
കെഎസ്ഇബി മസ്ദ്ദൂര്‍ ജീവനക്കാരനായ ഷിബു പറവൂര്‍ മുനിസിഫ് കോടതിയില്‍ പിതൃത്വ പ്രഖ്യാപന ഹര്‍ജിയും നല്‍കിയിരുന്നു. ജനനംമുതല്‍ അനുഭവിച്ച അപമാനത്തിനാണ് ഈ കോടതിവിധിയോടെ പരിഹാരമായതെന്നും അമ്മയുടെ പരാതിയില്‍ വിധി വന്നതിനാല്‍ മുനിസിഫ് കോടതിയിലെ ഹര്‍ജി പിന്‍വലിക്കുമെന്നും ഷിബു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: