പുനലൂര്‍: ഉറുകുന്ന് പാണ്ഡവന്‍പാറ ശിവജ്യോതി പ്രയാണത്തിന്റെയും മഹാതീര്ത്ഥാടനത്തിന്റെയും വിജയത്തിനായി 251 അംഗ സ്വാഗതസംഘം രൂപീകരിച്ചു. ഉറുകുന്ന് അല്സലാഹ ആഡിറ്റോറിയത്തില്‍ പാണ്ഡവന്‍പാറ ശിവപാര്‍വതിക്ഷേത്രം രക്ഷാധികാരി അഡ്വ: കെ.രവീന്ദ്രന്‍നായരുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം ഹിന്ദുഐക്യവേദി ജില്ലാ രക്ഷാധികാരി ഡോ.ജെ. സീതാറാം ഉദ്ഘാടനം ചെയ്തു.
പാണ്ഡവന്‍പാറ ശിവജ്യോതി പ്രയാണം ആഗസ്റ്റ് 21ന് രാവിലെ ആരംഭിക്കുമെന്നും. മഹാതീര്‍ത്ഥാടനവും ഹിന്ദു സംഗമവും ആഗസ്റ്റ് 23ന് രാവിലെ 9ന് ഉറുകുന്ന് ഭഗവതിക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുമെന്നും പരിപാടികളെപ്പറ്റി വിശദീകരിച്ചുകൊണ്ട് ഹിന്ദുഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറിയും തീര്‍ത്ഥാടനത്തിന്റെ കോ-ഓര്‍ഡിനേറ്ററുമായ മഞ്ഞപ്പാറ സുരേഷ് പറഞ്ഞു
സ്വാഗതസംഘം ചെയര്‍മാനായി മനോജ് ഇടത്തുണ്ടിലിനെയും ജനറല്‍ കണ്‍വീനറായി ജിത്ത് നിരപ്പിലിനെയും പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററായി രജനീഷ് തോപ്പിലിനെയും തെരഞ്ഞെടുത്തു. ജോമോന് നേതാജിയാണ് ട്രഷറര്‍. 251 അംഗ സ്വാഗത സംഘത്തിനാണ് രൂപം നല്‍കിയത്.
കേരള വിശ്വകര്‍മ്മസഭ ഡയറക്ടര്‍ ബോര്‍ഡ് അംഗം കലഞ്ഞൂര്‍ ബാബുരാജ്, കെവിഎസ് താലൂക്ക് യൂണിയന് സെക്രട്ടറി വി.കെ. മുരളീധരന്, എസ്എന്‍ഡിപി യൂണിയന് കൗണ്‍സിലര്‍ എസ്. സദാനന്ദന്,
ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് പി.ആര്. വിനോദ്, ശാരീരിക് പ്രമുഖ് വിളക്കുടി രതീഷ്, ശ്രീഭഗവതിക്ഷേത്രം സെക്രട്ടറി ജി. ബിജു, ഹിന്ദുഐക്യവേദി താലൂക്ക് വര്‍ക്കിംഗ് പ്രസിഡന്റ് എം.കെ.അജയന്, ജനറല്‍ സെക്രട്ടറി പുനലൂര്‍ ഹരി, ബിജെപി നിയോജക മണ്ഡലം സെക്രട്ടറി ഇടമണ്‍ റെജി, ക്ഷേത്രംമേല്‍ശാന്തി സോമനാഥന്പോറ്റി, ട്രഷറര്‍ രാജീവ് പുഷ്പമംഗലത്ത് തുടങ്ങിയവര്‍ സംസാരിച്ചു. ക്ഷേത്രം പ്രസിഡന്റ് വി. സുരേഷ്മോഹന്‍ സ്വാഗതവും സെക്രട്ടറി കെ.പി.അര്ജുനന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: