കൊച്ചി: തമിഴ്നാട്ടില്‍ നിന്നെത്തുന്ന പച്ചക്കറികളില്‍ അനുവദനീയമായതിലും അഞ്ച് മുതല്‍ പത്തിരട്ടി വരെ വിഷാംശം കലര്‍ന്നിട്ടുണ്ടെന്ന ആരോപണം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കീടനാശിനി ഉല്പാദകരുടെ സംഘടനയായ ക്രോപ് കെയര്‍ ഫെഡറേഷന് ഓഫ് ഇന്ത്യ കേരള ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ ടിവി അനുപമക്ക് വക്കീല്‍ നോട്ടീസയച്ചു.
ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ ആരോപണം തെറ്റും ശാസ്ത്രീയ അടിത്തറയില്ലാത്തതുമാണെന്ന് സിസിഎഫ്ഐ പ്രസിഡന്റ് രജ്ജു ഷറോഫ് അവകാശപ്പെട്ടു. നിരുത്തരവാദപരമായ പ്രസ്താവനയിറക്കിയ ഭക്ഷ്യ സുരക്ഷാ കമ്മീഷണറെ തല്‍സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് സിസിഎഫ്ഐ പ്രസിഡന്റ് സംസ്ഥാന സര്‍ക്കാരിനോടവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: