കുമരകം: കുമരകത്തെ പലഭാഗത്തും ചിക്കന്‍പോക്സ് പടര്‍ന്ന് പിടിക്കുമ്പോഴും അധികൃതര്‍ക്ക് നിസംഗത. കുമരകം ചെപ്പത്തക്കരി, തോപ്പില്‍ ഭാഗങ്ങളിലാണ് രോഗം പകരാന്‍ തുടങ്ങിയിരിക്കുന്നത്. മഴക്കാല രോഗങ്ങളായ പകര്‍ച്ചപ്പനിയും പടിഞ്ഞാറന്‍ മേഖലയില്‍ പടരുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനം കൊണ്ടുണ്ടാകുന്ന ഇത്തരം രോഗങ്ങള്‍ പടരാതിരിക്കാനും മുന്നൊരുക്കങ്ങളില്‍ ആരോഗ്യവകുപ്പ് വരുത്തിയ വീഴ്ചയും രോഗങ്ങള്‍ പടരാന്‍ ഇടയാക്കിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. കോളറ, ഡെങ്കിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ പ്രതിരോധിക്കാന്‍ ഗവ. ആശുപത്രിയില്‍ കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനവും മരുന്നും വേണമെന്നാണ് ജനങ്ങളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: