തീക്കോയി: തീക്കോയി പഞ്ചായത്തിലെ വഴിക്കടവ് പ്രദേശത്തെ പട്ടയരഹിത കര്‍ഷകരുടെ കൈവശഭൂമിക്ക് പട്ടയം നേടിയെടുക്കാന്‍ വേണ്ടിവന്നാല്‍ മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് മാര്ച്ചുചെയ്യുന്നതുള്പ്പെടെയുള്ള സമരങ്ങള്‍ക്ക് ബിജെപി നേതൃത്വം കൊടുക്കുമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി കെ.എം. സന്തോഷ്കുമാര്‍ പറഞ്ഞു. പഞ്ചായത്തു ജംഗ്ഷനില്‍ നടത്തിയ റോഡ് ഉപരോധസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തീക്കോയി പൂഞ്ഞാര്‍ നടുഭാഗം വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്ന നൂറോളം കുടുംബങ്ങളാണ് കഴിഞ്ഞ മുപ്പതുവര്‍ഷക്കാലമായി തങ്ങളുടെ കൈവശഭൂമിക്ക് പട്ടയം നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മന്ദിരങ്ങളിലും റവന്യൂഓഫീസുകളിലും കയറി ഇറങ്ങുന്നത്.
കൈവശഭൂമിക്ക് അടിയന്തിരമായി പട്ടയം നല്കുന്നതിനുവേണ്ട സത്വര നടപടി അധികാരികളുടെ ഭാഗത്തുനിന്നുണ്ടാകണമെന്ന് ബിജെപി ആവശ്യപ്പെട്ടു. പഞ്ചായത്തുകമ്മറ്റി പ്രസിഡന്റ് ഇ.ഡി. രമണന് അദ്ധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി അഡ്വ. കെ.പി. സനല്‍കുമാര്‍, യുവമോര്‍ച്ച നിയോജകമണ്ഡലം പ്രസിഡന്റ് ആര്. ദീപു, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി പി.ആര്. ശശിധരന്, സമരസമിതി ജനറല്‍ കണ്‍വീനര്‍ മനോജ് ചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു. സുരേഷ് കൊച്ചോലിക്കല്‍, സി.ജി. രാജു, സുധന് എം.ഡി., മുരളീധരന് നായര്‍, ബേബി ജോസഫ്, എം.ജി. സന്തോഷ്, ജ്യോതിഷ് ഗോപി, ഗിരീഷ് കെ., സിബി ജോര്‍ജ്ജ്, ഒ.ആര്. റെജി, സമരസമിതി നേതാക്കളായ പി.ഡി. അനില്‍കുമാര്‍, തങ്കമ്മ കുറത്തറയില്‍, അനില്‍ പി.സി, മോഹനന് പൂവാങ്കല്‍, ലൈലാ വിജയന്, റോസമ്മ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: