തുരുത്തി: ശിഷ്യസംഗമവും മന്ത്രപഠന ശിബിരവും നടത്തി. തന്ത്രവിദ്യാലയം പ്രധാനാചാര്യന് പുതുമന മഹേശ്വരന് നമ്പൂതിരി ഉദ്ഘാടനം നിര്‍വഹിച്ചു. വേദമന്ത്രജപത്തോടാരംഭിച്ച ചടങ്ങില്‍ നിത്യവന്ദനം, സന്ധ്യാവന്ദനം എന്നിവയുടെയും വിശേഷ മന്ത്രങ്ങളുടെയും പ്രാധാന്യം, അനുഷ്ഠാനം എന്നിവയെക്കുറിച്ച് ക്ലാസ് നടത്തി.
പുതുമന തന്ത്രവിദ്യാലയം പ്രസിഡന്റ് സരസ്വതി അന്തര്‍ജ്ജനം, സെക്രട്ടറി പുതുമന മനുനമ്പൂതിരി, സുരേഷ് ആചാരി, ഓംഹരി, ഹരിനാരായണശര്മ്മ എന്നിവര്‍ പങ്കെടുത്തു. തന്ത്രശാസ്ത്ര പ്രചരണസഭ മദ്ധ്യമേഖലയും പുതുമന ശിഷ്യസമാജവും ഒത്തുചേര്‍ന്നാണ് ചടങ്ങ് സംഘടിപ്പിച്ചത്. താന്ത്രികമേഖലയിലെ ഉച്ചനീചത്വം, അയിത്താനാചാരങ്ങള് എന്നിവ തുടച്ചുനീക്കുക, ഹൈന്ദവ ആചാരങ്ങളെക്കുറിച്ച് സാധാരണക്കാര്‍ക്ക് അവബോധം നല്‍കുകയുമാണ് ശിഷ്യസംഗമത്തിന്റെ ഉദ്ദേശം. പല ജില്ലകളിലായി 18 കേന്ദ്രങ്ങളില്‍ ശിഷ്യസംഗമവും പഠനശിബിരവും താന്ത്രിക അവബോധ ക്ലാസുകളും നടത്തുന്നതായിരിക്കുമെന്ന് കാര്യദര്‍ശി ആറ്റിങ്ങല്‍ ഹരികുമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: