കൊച്ചി: സിനിമകളുടെ വ്യാജ പതിപ്പുകള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നതിനെതിരേ വ്യാഴാഴ്ച സംസ്ഥാനത്തെ എ ക്ലാസ് തീയറ്ററുകള്‍ അടച്ചിടാന്‍ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് തീരുമാനിച്ചു. കൊച്ചിയില്‍ ചേര്‍ന്ന സംഘടനയുടെ യോഗത്തിലാണ് തീരുമാനം.
സംസ്ഥാനത്തെ 380 എ ക്ലാസ് തീയറ്ററുകളാണ് അടച്ചിടുന്നത്. സമരം ചെയ്തിട്ടും നടപടിയുണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേയ്ക്ക് പോകുമെന്നും ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് മുന്നറിയിപ്പ് നല്കി.
എന്നാല്‍ സിനിമബന്ദിനെതിരെ ബി ക്ലാസ് തീയറ്റര്‍ ഉടമകള്‍ രംഗത്തെത്തി. വൈഡ് റിലീസിങ്ങിനെ അട്ടിമറിക്കാനാണ് സമരമെന്ന് അവര്‍ ആരോപിച്ചു. ‘ബാഹുബലി’ എന്ന ചിത്രത്തിന്റെ റിലീസിനെയും റംസാന് റിലീസുകളെയും ഇത് ബാധിക്കുമെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: