കോട്ടയം: ഭാരതീയ വിചാരകേന്ദ്രം ജില്ലാ സമ്മേളനം നടത്തി. സാഹിത്യകാരന് കിളിരൂര്‍ രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. മതംമാറുക എന്നു പറഞ്ഞാല്‍ സ്വന്തം വീടുവിട്ടുപോകുന്നതുപോലെയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു ഹിന്ദുവിനെ സംബന്ധിച്ച് അവന്റെ മനസില്‍ നിന്നും ഹൈന്ദവ തത്വം മാറ്റാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സംഘടനാ കാര്യദര്‍ശി കാ.ഭാ. സുരേന്ദ്രന് മുഖ്യപ്രഭാഷണം നടത്തി. പൊയ്കയില്‍ യോഹന്നാന് എന്ന സുവിശേഷകന് ഘര്‍വാപ്പസി നടത്തിയാണ് പൊയ്കയില്‍ കുമാരഗുരുസ്വാമിയായത്. അദ്ദേഹം സ്ഥാപിച്ചതാണ് പ്രത്യക്ഷരക്ഷാദൈവസഭ. എല്ലാ ദൈവസങ്കല്പങ്ങളും സത്യമാണെന്നംഗീകരിക്കുന്ന ഒരേ ഒരു രാജ്യം മാത്രമേയുള്ളൂ. അത് ഹിന്ദു ഭൂരിപക്ഷമുള്ള ഭാരതമാണ്. ഈ ഭൂരിപക്ഷം നഷ്ടപ്പെട്ടാല്‍ അതോടെ ഭാരതത്തിന്റെ മതേതരത്വവും നഷ്ടമാകുമെന്ന് കാ.ഭാ. സുരേന്ദ്രന് അഭിപ്രായപ്പെട്ടു. സമ്മേളനത്തില്‍ പി. രാജേഷ് സ്വാഗതം ആശംസിച്ചു. കരുണ്ഹരി നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: