കറുകച്ചാല്‍ : കോട്ടയം – കോഴഞ്ചേരി റോഡില്‍ നെടുങ്ങാടപ്പള്ളി കവലയുടെ നടുഭാഗത്തുള്ള ആല്‍മരം ഓര്‍മ്മയായി. കഞ്ഞിക്കുഴി – കറുകച്ചാല്‍ – നെടുങ്ങാടപ്പള്ളി ഇരട്ടിവരിപ്പാതയുമായി ബന്ധപ്പെട്ടാണ് ആല്‍മരം ചുവടെ വെട്ടി മാറ്റിയത്. കഴിഞ്ഞ വര്‍ഷം ഇതിന്റെ ഒരു ശിഖരം ഒടിഞ്ഞു വീണിരുന്നു. ഇതിന്റെ ചുവട്ടിലാണ് യാത്രക്കാര്‍ ബസു കയറാന്‍ നില്‍ക്കുന്നത്.
ആല്‍മരത്തിനു ചുറ്റും കരിങ്കല്‍ ഭിത്തി കെട്ടി സംരക്ഷിച്ചെങ്കിലും ശിഖരങ്ങള്‍ ഉണങ്ങുന്നത് ഭീഷണിയായിരുന്നു. നൂറ്റാണ്ടിലേറെയായി തണല്‍ വിരിക്കുന്ന മരമാണ് ഇപ്പോള്‍ നീക്കം ചെയ്തത്. ആലും ആല്‍ത്തറയും നീക്കം ചെയ്തതോടെ ഇവിടെ അപകട സാധ്യത ഏറും. ഇതൊഴിവാക്കാന്‍ റോഡിന്റെ മധ്യ ഭാഗത്ത് ട്രാഫിക് ഐലന്‍സ് സ്ഥാപിക്കണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: