കോട്ടയം: ആര്‍പ്പൂക്കര പഞ്ചായത്തില്‍ അഞ്ഞൂറ് ഏക്കറില്‍ നെല്‍കൃഷി ബണ്ട് തകര്‍ന്ന് ഒരു കോടിയുടെ നഷ്ടം. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഈ പാടത്ത് മടവീഴ്ച പതിവാണ്. കൃഷിക്കാര്‍ സര്‍ക്കാരിനോട് ബണ്ട് കം റോഡ് നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതാണ്. കൃഷിക്കാരുടെ ആവശ്യമായി ബണ്ട് കം റോഡ് നിര്‍മ്മിക്കുകയും കൃഷി നശിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും കര്‍ഷകമോര്‍ച്ച ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. കര്‍ഷകമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ആര് മുരളീധരന്, ജില്ലാ പ്രസിഡന്റ് ജയപ്രകാശ് വാകത്താനം, ജില്ലാ കമ്മറ്റിയംഗം ജയമോന് ആര്‍പ്പൂക്കര, മണ്ഡലം പ്രസിഡന്റ് രഘു ആര്‍പ്പൂക്കര തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: