ഈരാറ്റുപേട്ട: പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ഐ.പി. യൂണിറ്റ് നിലച്ചു. ഒ.പിയിലെത്തുന്ന രോഗികള്‍ ദുരിതത്തില്‍. മൂന്നൂറിലേറെ രോഗികളെ പരിശോധിക്കുവാന്‍ ഒരു ഡോക്ടര്‍ മാത്രമാണുള്ളത്. മൂന്ന് ഡോക്ടര്‍മാരുണ്ടായിരുന്ന ഈരാറ്റുപേട്ട പി.എച്ച്.സിയിലാണിത്. രണ്ടുപേരെ സ്ഥലം മാറ്റിയപ്പോള്‍ ഒരു വനിതാ ഡോക്ടറെ മാത്രമാണിവിടെയുള്ളത്. സാധാരണക്കാരായ നൂറുകണക്കിന് രോഗികളാണ് ഇതോടെ ബുദ്ധിമുട്ടിലായത്. ആയിരങ്ങള്‍ മുടക്കി സ്വകാര്യ ആശുപത്രിയെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് ഇപ്പോളിവര്.
നഴ്സുമാരുടെ കുറവുണ്ടായിവിടെ ഡോക്ടര്‍മാര്‍ തന്നെ നഴ്സുമാരുടെ ജോലിയും കൂടി ഏറ്റെടുത്താണ് ഐപി നടത്തിയിരുന്നത്. രണ്ട് മാസം മുന്‍പ് നഴ്സുമാരെ സ്ഥലം മാറ്റിയപ്പോള്‍ ഐപിയുടെ പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു. പിന്നീട് വര്‍ക്കിംങ് അറേഞ്ച്മെന്റില്‍ നഴ്സുമാരെ നിയമിച്ച് ഐപി തുടങ്ങിയെങ്കിലും ഇപ്പോള്‍ ഡോക്ടര്‍മാരുടെ കുറവുമൂലം ഐപി നിര്‍ത്തി. പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഐപി വിഭാഗം നിലനിര്‍ത്താന്‍ അധികൃതര്‍ക്ക് സാധിക്കാത്തത് ജനത്തെ വലയ്ക്കുന്നു.
പ്രതിദിനമെത്തുന്ന മുന്നൂറിലേറെ രോഗികളെ ഒറ്റയ്ക്ക് പരിശോധിക്കേണ്ട അവസ്്ഥയാണ് ആശുപത്രിയുടെ ചുമതലയുള്ള ഏക വനിതാ ഡോക്ടര്‍ക്കിപ്പോള്‍. എത്രയുംവേഗം ഡോക്ടര്‍മാരുടെ കുറവ് നികത്തി ഐ.പി.യൂണിറ്റ് പുനരാംഭിക്കണമെന്ന ആവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: