ഈരാറ്റുപേട്ട: മധ്യകേരളത്തിലാദ്യമായി റിംസ് ഹോസ്പിറ്റലില്‍ എന്‍ഡോസ്കോപ്പിക് തൈറോയിഡക്ടമി ശസ്ത്രക്രിയിലൂടെ തൊണ്ടയിലെ തൈറോയിഡ് ഗ്രന്ഥി നീക്കം ചെയ്തു.
കാഞ്ഞിരപ്പള്ളി ആനക്കല്ല് കണ്ണുപറമ്പില്‍ രജീന ഷംസുദ്ദീന്റെ തൈറോയിഡ് ഗ്രന്ഥിയാണ് വിജയകരമായി നീക്കം ചെയ്തത്. ഡോ. മുഹമ്മദ് ഇസ്മയില്‍, ഡോ. മഹേഷ് രാജഗോപാല്‍, ഡോ. കിങ്ങ്സ്ലി ഇയ്യന്കുട്ടി, ഡോ. ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചത്. കക്ഷഭാഗത്ത് സൃഷ്ടിക്കുന്ന കേവലം 1 മുതല്‍, 1.5 സെന്റീമീറ്റര്‍ വരെ മാത്രമുള്ള മുറിവിലൂടെയാണ് ശസ്ത്രക്രിയ നിര്‍വ്വഹിക്കുന്നത്. തൈറോയിഡ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിക്കുന്നതിനാല്‍ ആധുനിക വൈദ്യശാസ്ത്രം അവലംബിക്കുന്ന ഏറ്റവും നൂതനമായ ചികിത്സാരീതിയാണ് എന്‍ഡോസ്കോപ്പിക് തൈറോയിഡക്ടമി ശസ്ത്രക്രിയ എന്ന് ഈ രംഗത്ത് 80000 ത്തിലധികം ശസ്ത്രക്രിയകള്‍ക്ക് വിജയകരമായ നേതൃത്വം നല്കിയ ഡോ. മുഹമ്മദ് ഇസ്മയില്‍ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: