കോട്ടയം: അന്യസംസ്ഥാന തൊഴിലാളി താമസിക്കുന്ന വാടക വീട്ടില്‍ നിന്ന് അര കിലോഗ്രാം കഞ്ചാവ് പൊലീസ് പിടികൂടി. നീലിമംഗലം പള്ളിപ്പുറം ഭാഗത്ത് വാടക വീട്ടില്‍ താമസിച്ചു വന്ന ഒറീസ സ്വദേശി സമ്പത്ത് ബേട്ട (35)യാണ് പോലീസ് പിടിയിലായത്. ഇയാളുടെ ബനിയന്റെ കൈക്കുള്ളില്‍ നിന്നാണ്് പോലീസ് കഞ്ചാവ് പിടികൂടിയത്. കഞ്ചാവ് കേസില്‍ ഒരു വര്‍ഷം ശിക്ഷിക്കപ്പെട്ട് ജയിലില്‍ കിടക്കുകയായിരുന്ന ഇയാള്‍ ആറു മാസം മുന്‍പാണ് ജയില്‍ മോചിതനായത്.
തെങ്ങുകയറ്റവും മേക്കാട് പണിയും ചെയ്തുവന്നിരുന്ന സമ്പത്ത് കഞ്ചാവ് ലോബിയുമായി ബന്ധപ്പെട്ട് കഞ്ചാവ് വില്പനയും നടത്തിയിരുന്നു. കഞ്ചാവിന് ആഴശ്യക്കാര് ഏറിവന്നപ്പോള്‍ ഇയാള്‍ സ്വന്തമായി കഞ്ചാവ് വരുത്തി വില്പന ആരംഭിച്ചു.
ഒറീസയില്‍ നിന്നും ആസാമില്‍ നിന്നും കൊറിയര്‍ വഴിയാണ് ഇയാള്‍ക്ക് കഞ്ചാവ് കിട്ടിയിരുന്നത്. അതിനാല്‍ ആര്‍ക്കും ഒരു സംശയവും ഉണ്ടായിരുന്നില്ല. ഒന്നും രണ്ടും കിലോഗ്രാം വീതമാണ് കൊറിയറില്‍ കഞ്ചാവ് എത്തിയിരുന്നത്. കൊറിയര്‍ എത്തുമ്പോള്‍ സമ്പത്തിന്റെ നമ്പരിലേക്ക് സ്ഥാപനത്തില്‍ നിന്ന് വിളിക്കും. ഇയാള്‍ കൊറിയര്‍ സ്ഥാപനത്തില്‍ എത്തിയോ അതല്ലെങ്കില്‍ സ്ഥലത്ത് കൊണ്ടുകൊടുക്കുകയോ ആണ് ചെയ്യുക. കഞ്ചാവ് അപരിചിതര്‍ക്ക് ഇയാള്‍ നല്‍കിയിരുന്നില്ല. വാങ്ങാന്‍ ചെല്ലുന്നവര്‍ പൊറോട്ടയും ഇറച്ചിയുമായി ചെന്നാലെ കഞ്ചാവ് നല്‍കുമായിരുന്നുള്ളു. അതാണ് പരിചയക്കാരനാണെന്നതിന്റെ സിഗ്നല്‍. ഓപ്പറേഷന് ഗുരുകുലം പദ്ധതിയുടെ ഭാഗമായി നടത്തിയ അന്വേഷണത്തിലൂടെയാണ് പോലീസിന് വാടക വീട്ടിലെ കഞ്ചാവ് വില്പനയെക്കുറിച്ച് സൂചന ലഭിച്ചത്. ഡിവൈഎസ്പി വി.അജിത്, സിഐമാരായ സഖറിയമാത്യു, എ.ജെ.തോമസ്, ഗാന്ധിനഗര്‍ എസ്ഐ എം.ജെ.അരുണ്‍, ഷാഡോ പോലീസുകാരായ എസ്ഐ ഡി.സി.വര്‍ഗീസ്, പി.എന്‍.മനോജ്, ഐ.സജികുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ് നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: