ഈ പുസ്തകം വായിക്കരുത്, വായിച്ചാല്‍ നിങ്ങള്‍ക്ക് കടുത്ത രാഷ്ട്രീയബോധമുള്ള ഹിന്ദുവായിപ്പോകും! ‘കപടമതേതര ലോക’ത്ത് അത് ‘അപകടകരമാകുമെന്ന’തിനാല്‍ ഇങ്ങനെയൊരു വിലക്കായിരിക്കും, പുസ്തകം വില്ക്കാന് സാങ്കേതിക കടമ്പകള്‍ ഏറെ ഉള്ളതിനാല്‍ പ്രചരിപ്പിക്കപ്പെടുക. ഒന്നുറപ്പാണ്, എനിക്ക് ഒരു ഹിന്ദുവാകണം എന്ന ഈ പുസ്തകം വായിച്ചാല്‍ ആര്‍ക്കും തോന്നും എനിക്കും ഒരു ഹിന്ദുവാകണമെന്ന്.
എസ്. രമേശന് നായര്‍ കവിതയൊഴുക്കു രീതിയില്‍, അതിലളിതമായ ഭാഷയില്‍ പറഞ്ഞുവക്കുന്ന അതിഗഹനമായ കാര്യങ്ങള്‍ ജ്ഞാനപ്പാനപോലെ ആര്‍ക്കും ലളിതമായി ബോധ്യപ്പെടും. അതുകൊണ്ടുതന്നെ ഇതുവായിച്ചാല്‍ ഹിന്ദുത്വവാദികള്‍ കൂടും. അവരുടെ രാഷ്ട്രീയ ബോധം ഉണരും. മതേതര രാജ്യത്ത് വാഴുന്നത് മറ്റുചില വാദങ്ങളാണെന്ന് തിരിച്ചറിയും.
ഹിന്ദുത്വത്തെ ചന്ദനപ്പൊട്ടായും കുങ്കുമക്കുറിയായും കാവി മുണ്ടും ക്ഷേത്രദര്‍ശനവും ആയും തെറ്റിദ്ധരിച്ചവരും തെറ്റിദ്ധരിപ്പിച്ചവരും സ്വയം തിരിച്ചറിയാന്‍ ഈ പുസ്തകം വായിക്കണം. ഹിന്ദുത്വം എന്ന സംസ്കാരത്തെ ചെറുക്കാന്‍ രാഷ്ട്രീയ-മതശക്തികള്‍ നടത്തുന്ന വിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും രഹസ്യങ്ങളുടെയും ചുരുളഴിക്കുമ്പോള്‍ പ്രചണ്ഡ ഹിന്ദുപൗരുഷം വായനക്കാരില്‍ ഉണരാതിരിക്കില്ല. കൃത്യമായ സ്ഥിതിവിവരം, വ്യക്തമായ അവതരണം, യുക്തിഭദ്രമായ വാദം, ശക്തമായ വികാരോദ്ദീപനം – ഇതുതന്നെയാണ് ഈ പുസ്തകത്തിന്റെ പ്രാധാന്യവും.
”അപ്പോള്‍ മതേതരത്വത്തിനുപ്പുറം സ്വന്തമായി ഒരു മതമുണ്ടാവുക എന്നതായിരിക്കുന്നു ഓരോ ഹിന്ദുവിന്റെയും ആവശ്യം. നിലനില്‍പ്പിനും അഹങ്കാര പ്രകടനത്തിനും മറ്റുള്ളവര്‍ക്ക് മതം ആകാമെങ്കില്‍ ഹിന്ദുവിനുമാകാം. സ്ഥാപകനില്ലെന്ന ഭംഗിവാക്കു പറഞ്ഞ് ഒഴിഞ്ഞുമാറി വഴിയാധാരമാകുന്നത് ആത്മഹത്യാപരമാണ്. സ്ഥാപകനില്ലെങ്കില് അവനവന്‍തന്നെ സ്ഥാപകനാകണം. എന്താ കയ്ക്കുമോ? ജനിച്ചുവീഴുന്ന ഓരോ പ്രജയും ഹിന്ദുമതത്തിന്റെ സ്ഥാപകനാകണം. അങ്ങനെ ഓരോ ഹിന്ദുവും ആത്മാഭിമാനത്തോടെ അവന്റെ മതം സ്ഥാപിച്ചെടുക്കണം” വ്യക്തമായും ശക്തമായും ഈ യുക്തി അവതരിപ്പിക്കുന്ന പുസ്തകം ഇക്കാലത്ത് ഹിന്ദുത്വത്തിന്റെ ബോധപ്പാനയാണ്. ഓരോ വ്യക്തിയും കൈപ്പുസ്തകം പോലെ കരുതേണ്ടത്.
എനിക്ക് ഒരു ഹിന്ദുവാകണം
എസ്. രമേശന് നായര്‍,
ബുദ്ധ ബുക്സ്,
വില 60 രൂപ
പ്രതികരിക്കാൻ ഇവിടെ എഴുതുക: