കോട്ടയം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗികള്‍ക്കായി വാര്‍ഡുകളുടെ അനുബന്ധമായി സ്ഥാപിച്ചിരിക്കുന്ന ശൗചാലയങ്ങളില്‍ മാലിന്യകൂമ്പാരം. പ്ലാസ്റ്റിക് കുപ്പികളും വിസര്‍ജ്ജ്യങ്ങളും ചേര്‍ന്ന് ചീഞ്ഞ്നാറുന്ന ശൗചാലയങ്ങളെയാണ് രോഗികളും കൂട്ടിരിപ്പുകാരും ആശ്രയിക്കുന്നത്. ഓരോ വാര്‍ഡിലും ഉള്ക്കൊള്ളവുന്നതിലും അധികം രോഗികള്‍ ചികിത്സയില്‍ കഴിയുന്നതിനാല്‍ പ്രഭാതകൃത്യങ്ങള്‍ക്കായി നെട്ടോട്ടമോടുന്ന രോഗികള്‍ വൃത്തിഹീനമായ സാഹചര്യങ്ങള്‍ വകവയ്ക്കാതെ കാര്യം സാധിക്കുന്നത് മൂലം ഇവിടേക്ക് തിരിഞ്ഞ് നോക്കാനാവാത്ത സ്ഥിതിയാണ്. നോക്കാന്‍ പോലും അറയ്ക്കുന്ന ശൗചാലയങ്ങളില്‍ ശുചീകരണ ജോലിക്കാന് യാതൊന്നും ചെയ്യാനാകാതെ കഷ്ടപ്പെടുകയാണ്. ചികിത്സയ്ക്കെത്തുന്ന രോഗികള്‍ പുതിയ രോഗങ്ങളുമായി തിരിച്ചുപോകേണ്ട ഗതികേടിലാണ് സാഹചര്യങ്ങള്‍ വഴിവയ്ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: