പമ്പാവാലി: സുരക്ഷിതമായ കൈവരികളില്ലാത്ത മൂക്കന്‍പെട്ടി കോസ്വേ നാട്ടുകാരുടെ ജീവന് ഭീഷണി ഉയര്‍ത്തുന്നതായി പരാതി. ശബരിമല തീര്‍ത്ഥാടനവേളയില്‍ സമാന്തരപാതയായി ഉപയോഗിക്കുന്ന ഈ കോസ്വേയില് താല്‍ക്കാലികമായി കൈവരികള്‍ സ്ഥാപിക്കുകമാത്രമാണ് ചെയ്യുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. പമ്പാനദിക്ക് കുറുകേയുള്ള ഈ കോസ്വേയില് മഴവെള്ളം കരകവിഞ്ഞൊഴുകുന്നതോടെ കൈവരികള്‍ തകര്‍ന്നുപോകുകയാണ്.
ടാര്‍വീപ്പകളും, ഇരുമ്പുപൈപ്പുകളും ഉപയോഗിച്ച് താല്‍ക്കാലികമായി സുരക്ഷയൊരുക്കുന്ന കോസവേയില്കൂടിയുള്ള യാത്ര അപകടകരമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. വഴിവിളക്കുകള്‍ പോലുമില്ലാത്ത ഇവിടെ രാത്രികാലങ്ങളിലുള്ള വാഹനഗതാഗതവും ആശങ്ക ഉയര്‍ത്തുന്നുണ്ട്. സ്കൂള്‍-കോളേജ് കുട്ടികളുടെ വാഹനങ്ങള്‍, ബസ്സുകള്‍, സ്വകാര്യവാഹനങ്ങള്‍ അടക്കം നിരവധി വാഹനങ്ങള്‍ ദിനംപ്രതി കടന്നുപോകുന്ന കോസ്വേ സുരക്ഷിതമാക്കി ജനങ്ങളുടെ ജീവന് സംരക്ഷിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: