തലയോലപ്പറമ്പ് (വൈക്കം): വൈക്കം മുഹമ്മദ് ബഷീറിന്റെ ഇരുപ്പത്തിഒന്നാം ചരമവാര്‍ഷികാനുസ്മരണം നാളെ രാവിലെ 10 ന് ബഷീറിന്റെ ജന്മനാടായ തലയോലപ്പറമ്പില്‍ നടക്കും വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക സമിതി, ഫെഡറല്‍ ബാങ്ക്, ജവഹര്‍ സെന്റര്‍ എന്നിവയുടെ സംയുകാതഭിമുഖ്യത്തില് സംസ്ഥാന ഇന്‍ഫര്‍മേഷന്‍ വകുപ്പിന്റെ സഹകരണത്തോടെ തലയോലപ്പറമ്പ് ഗവ. യു.പി സ്കൂള്‍ ഹാളിലാണ് അനുസ്മരണം നടക്കുന്നത്. ബഷീര്‍ സ്മാരക സമിതി ചെയര്മാന് കിളിരൂര്‍ രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിക്കും. ബഷീറിന്റെ എം. പി പോള്‍ എന്ന കൃതിക്ക് അവതാരിക എഴുതിയ സാഹിത്യകാരന് പ്രൊഫ മാത്യു ഉലകംതറ ഉത്ഘാടനം ചെയ്യും. സാഹിത്യത്തില്‍ സമഗ്ര സംഭാവന നല്‍കിയിട്ടുള്ളവര്‍ക്ക് ബഷീര്‍ സ്മാരക സമിതി ‘ബാല്യകാല സഖി’ പുരസ്ക്കാരവും 10001 രൂപ ക്യാഷ് അവാര്‍ഡും കെ.എല്‍ മോഹന വര്‍മ്മയ്ക്ക് അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ നല്‍കും. ബഷീര്‍ അമ്മ മലയാളം ചലച്ചിത്ര പുരസ്ക്കാരം തിരാക്കഥാകൃത്തും ചലച്ചിത്ര സംവിധായകനുമായ പ്രമോദ് പയ്യന്നൂരിന് ചലച്ചിത്ര അക്കാദമി വൈസ് ചെയര്മാന് ജോഷി മാത്യു നല്‍കും. വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാന വിതരണം കെ. അജിത്ത് എം.എല്‍.എ നിര്‍വ്വഹിക്കും. ബാല്യകാലസഖി വിദ്യാഭ്യാസ എന്‍ഡോവ്മെന്റ് വിതരണം ആകാശവാണി കൊച്ചി നിലയം പ്രോഗ്രാം എക്സിക്യൂട്ടീവ് ജി. ഹിരണ്‍ നിര്‍വ്വഹിക്കും. അഡ്വ. ടോമി കല്ലാനി, പി.ജി ഷാജിമോന്‍, സീമ ബി. മേനോന്, ടി.പി ആനന്ദവല്ലി, ആനി തോമസ്, ഡോ.അംബിക എ. നായര്‍, പ്രൊഫ, കെ.എസ് ഇന്ദു, ഡോ.ബി പത്മനാഭപിള്ള, ഡോ. എസ്. ലാലിമോള്‍, ഡോ. വി.ടി ജലജകുമാരി മോഹന്‍ ഡി. ബാബു, അഡ്വ കെ.പി റോയി, യു. ഷംല, ജോസ് ജെയിംസ് നിലപ്പന ബഷീര്‍ കുടുംബാംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കും. ചടങ്ങില്‍ ബഷീര്‍ സ്മാരക സമിതി ഡയറക്ടറും ഡി.ബി കോളേജ് മലയാള വിഭാഗം അദ്ധ്യാപികയും ഡോ. അംബിക എ.നായര്‍ എഴുതിയ ‘തൃപ്പൂണിത്തുറയുടെ ചരിത്ര സാംസ്ക്കാരിക പാരമ്പര്യം’ എന്ന പുസ്തക പ്രകാശനം പ്രൊഫ. മാത്യു ഉലകംതറ നോവലിസ്റ്റ് കെ.എല്‍ മോഹനവര്‍മ്മയ്ക്കും പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ സൂര്യഉദയന് എഴുതിയ ‘ഒരു പതിനേഴ്കാരിയുടെ കവിതകള്‍’ എന്ന പുസ്തകം കിളിരൂര്‍ രാധാകൃഷ്ണനു നല്കി പ്രകാശനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: