കോട്ടയം: ഏറെക്കാലങ്ങളായി കോട്ടയത്തെ പൗരാവലി ആഗ്രഹിച്ചതുപോലെയുള്ള പദ്ധതികള്‍ ഉള്‍പ്പെടുത്തി കോട്ടയം നഗരവികസനത്തിന് പ്രധാനമന്ത്രിയുടെ ‘അമൃത്’ പദ്ധതയില്പെടുത്തിയതിനെ കോട്ടയം നഗരവികസനസമിതി സ്വാഗതം ചെയ്തു. നഗരവികസനത്തിനുതകുന്ന മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുവാന്‍ ഭരണാധികാരികള്‍ തയ്യാറാവണമെന്ന് നഗരവികസനസമിതി ആവശ്യപ്പെട്ടു. നഗരവികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ നല്കുന്ന വന്‍ തുകകള്‍ ജനക്ഷേമപദ്ധതികള്ക്കുമാത്രമായി ഉപയോഗപ്പെടുന്നു എന്ന് ഉറപ്പുവരുത്തുന്നതിന് ജനകീയ നിരീക്ഷണസമിതിയെകൂടി നിയോഗിക്കണമെന്ന് നഗരവികസനസമിതി പ്രധാനമന്ത്രിക്കയച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു. അഡ്വ. അനില്‍ ഐക്കര അധ്യക്ഷതവഹിച്ചു. എം.ആര് അനില്‍കുമാര്‍, രാജേഷ്നട്ടാശ്ശേരി, ഹരിഷ് ചിത്തിര, കെ.വി സുരേന്ദ്രന്, സജി കൈലാസം, തോമസ് മാത്യു, അഡ്വ. ശ്രീനിവാസ്പൈ, അഡ്വ. ശ്രീജേഷ് നായര്‍, എസ്. കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: