മുണ്ടക്കയം: ഒരു കിലോയിലധികം തൂക്കം കഞ്ചാവുമായി കൊലക്കേസ് പ്രതിയടക്കം രണ്ടുപേര്‍ പിടിയില്‍.കുറുമ്പു നാടം ,കളിമ്പുകുളം ഭാഗത്ത് വെട്ടിത്താനം വീട്ടില്‍ ഷിജോ സെബാസ്റ്റ്യന്‍(29),തമിഴ്നാട്,ഉത്തമപാളയം,ഉത്തമപുരം വില്ലേജില്‍ കോമ്പെ റോഡില്‍ പളനിചാമി(50)എന്നിവരെയാണ് ് മുണ്ടക്കയം എക്സൈസ് ഇന്‍സ്പെക്ടര്‍ ടി.ആര്.രാജേഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത് ഇന്നലെ ഉച്ചക്ക് 12മണിയോടെ മുണ്ടക്കയം ബസ്റ്റാന്‍ഡിനു സമീപത്തു വച്ചായിരുന്നു അറസ്റ്റ്.സംഭവം സംബന്ധിച്ചു എക്സൈസ് പറയുന്നതിങ്ങനെയാണ്.ദീര്‍ഘ കാലമായി മേഖലയില്‍ തമിഴ്നാട്ടില്‍ നിന്നും മുണ്ടക്കയം വഴി കഞ്ചാവു കടത്തുന്നതായി എക്സൈസ് രഹസ്യാന്വേഷണ വിഭാഗത്തിനു വിവരം ലഭിക്കുകയായിരുന്നു. ഇതേ തുടര്‍ന്നു നടത്തിയ തെരച്ചിലിലാണ് ഇരുവരും കുടുങ്ങിയത്. തമിഴ്നാട്ടില്‍ നിന്നും പളനിചാമി കൊണ്ടു വന്ന 1.150 കിലോഗ്രാം കഞ്ചാവ് ബസ്റ്റാന്‍ഡിനു സമീപത്തു വച്ച് സിജോ സെബാസ്റ്റ്യനു കൈമാറുന്നതിനിടിയല് കാത്തു നിന്ന എക്സൈസ് സംഘം പിടികൂടുകയായിരുന്നു. തമിഴ് നാട്ടില്‍ നിന്നും 6000രൂപക്കു വാങ്ങുന്ന കഞ്ചാവ് കേരത്തില്‍ എത്തിച്ച് ഇരുപതിനായിരത്തോളം രൂപക്കാണ് വില്ക്കുന്നതെന്നു ഇരുവരും സമ്മതിച്ചു.
കഞ്ചാവുമായി എക്സൈസിന്റെ പിടിയിലായ ടിജോ സെബാസ്റ്റിയന് കൊലപാതക കേസിലെ പ്രതിയാണന്നു എക്സൈസ് അറിയിച്ചു.പാമ്പാടി പൊലീസ് സ്റ്റേഷന് പരിധിയില്‍ 2003ല്‍ ജനീഷെന്ന യുവാവിനെ കൊലപ്പെടുത്തി ചാക്കില്‍കെട്ടി മറവു ചെയ്ത കേസില്‍ രണ്ടാം പ്രതിയാണ് ടിജോ സെബാസ്റ്റ്യന്‍.കോടതിയുടെ പരിഗണനയിലെത്തിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുകയാണ്.
എക്സൈസ് ഐ.ബി.പ്രതിനിധി കെ.എന്‍.സുരേഷ് കുമാര്‍,സി.പി.ഓ.മാരായ സി.കണ്ണന്,്,റെജി കൃഷ്ണന്,എം.സഹീര്‍,കെ.എ.നവാസ്,ദീപു ബാലകൃഷ്ണന്,മുഹമ്മദ് ഹനീഫ,ഹരികൃഷ്ണന്,കെ.എന്‍.വിജയന്,കെ.സി.സുരേന്ദ്രന്,സി.എസ്,.നസീബ്,,റോയ് വര്‍ഗീസ്,പി.എ.സമീര്‍,എം.മഞ്ജു എന്നിവര്‍ അറസ്റ്റിനു നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: