ചങ്ങനാശേരി: മാനവികതയ്ക്കും സാഹോദര്യത്തിനുമായി പുത്തന്‍തലമുറ കൂട്ടായ് യത്നിക്കണമെന്ന് ഗോലോകാനന്ദസ്വാമികള്‍. ഫാ.ഗ്രിഗറി പരുവപ്പറമ്പില്‍ അനുസ്മരണ സമ്മേളനവും അവാര്‍ഡ് ദാനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ധാര്‍മ്മികതയില്‍ അധിഷ്ഠിതമായ സമൂഹമാണ് വികസിത സമൂഹമെന്നും സ്വാമി അഭിപ്രായപ്പെട്ടു. ചങ്ങനാശേരി അതിരൂപതാ വികാരി ജനറാള്‍ മോണ്‍.ജോസഫ് മുണ്ടകത്തില്‍ അധ്യക്ഷത വഹിച്ചു. ഫാ.ഗ്രിഗറി പരുവപ്പറമ്പില്‍ ഫൗണ്ടേഷന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് മാവേലിക്കര ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്നാത്തിയാസിനും പ്രൊഫഷണല്‍ എക്സലന്‍സ് പുരസ്കാരം പോള്‍ ജോസഫ് ഐ.ഇ.എസിനും മികച്ച സ്കൂളിനുള്ള പുരസ്കാരം ചങ്ങനാശേരി എസ്.ബി ഹൈസ്കൂളിനും സമ്മാനിച്ചു. കൊടിക്കുന്നില്‍ സുരേഷ് എംപി, മെമ്പര്‍ ഓഫ് ബ്രിട്ടീഷ് എംപെയര്‍, എലൈന്‍ ക്രേവന്‍, പുതൂര്‍പ്പള്ളി ഇമാം ഷബീര്‍ അഹമ്മദ് ഖാസിമി, എസ്.എന്‍.ഡി.പി താലൂക്ക് യൂണിയന് പ്രസിഡന്റ്, കെ.വി ശശികുമാര്‍, പ്രൊഫ.തോമസ് സാമുവല്‍, ഫാ.തോമസ് മംഗലത്ത്, ഡോ.എന്‍.രാധാകൃഷ്ണന്, വി.ജെ ലാലി, ഫൗണ്ടേഷന് ചെയര്മാന് അഡ്വ.ടോമി കണയംപ്ലാക്കല്‍, സാംസണ് വലിയപറമ്പില്‍, വര്‍ഗീസ് ആന്റണി, ഫിലിപ്പ് പരുവപ്പറമ്പില്‍, അശ്വതി കെ.വി, അഡ്വ.ബോബന് ടി.തെക്കേല്‍ എന്നിവര്‍ പ്രസംഗിച്ചു. അവാര്‍ഡ് ജേതാക്കളായ ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, പോള്‍ ജോസഫ് ഐ.ഇ.എസ് എന്നിവര്‍ മറുപടി പ്രസംഗം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: