കടുത്തുരുത്തി: ഞീഴൂര്‍ പഞ്ചായത്തിലെ വിവിധ ഇടങ്ങളില്‍ അനധികൃതമായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന കശാപ്പുശാലകള്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എത്തി അടപ്പിച്ചു. അനധികൃത കശാപ്പുശാലകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന നാട്ടുകാരുടെ വ്യാപക പരാതിയെത്തുടര്‍ന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സ്ഥലം സന്ദര്‍ശിച്ചത്. മാലിന്യ സംസ്കരണ പ്ലാന്റ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ അറവ് ശാലകള്‍ പ്രവര്‍ത്തിക്കാവുവെന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നിര്‍ദ്ദേശിച്ചു. ഇത്തരത്തിലുള്ള അനധികൃത കശാപ്പ് ശാലകള്‍ പൊതുസ്ഥലത്ത് വൃത്തിഹീനമായ രീതിയില്‍ മാംസം പ്രദര്‍ശിപ്പിച്ച് വില്ക്കുയായിരുന്നുവെന്നും ഇവിടെ നിന്നുള്ള ദുര്‍ഗന്ധം ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടാക്കിയെന്നും നാട്ടുകാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: