കാഞ്ഞിരപ്പള്ളി: ബസില്‍ നിന്ന് തെറിച്ചുവീണ് കണ്ടക്ടര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പറത്താനം -കോട്ടയം റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സെന്റ് തോമസ് ബസില്‍ നിന്നാണ് കണ്ടക്ടര്‍ കൂട്ടിക്കല്‍ താളുങ്കല്‍ നിരപ്പേല്വീട്ടില് വിശാഖ് (അനന്ദു-26) ദേശീയ പാതയിലേക്ക് തെറിച്ചു വീണ് പരിക്കേറ്റത്. വിശാഖിനെ കോട്ടയത്ത് സ്വകാര്യ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
ഇന്നലെ രാവിലെ 7.45ന് വെളിച്ചിയാനി ജംങ്ഷന് സമീപത്താണ് അപകടം. തിരക്കുണ്ടായിരുന്ന ബസില്‍ വാതിലിന് അരുകില്‍ നിന്ന വിശാഖ് വെളിച്ചിയാനി സ്റ്റോപ്പിന് ഏതാനും മീറ്റര്‍ അടുത്തെത്തിയപ്പോഴാണ് റോഡിലേക്ക് വീണത്. ആളിറങ്ങാനായി ബസ് നിര്‍ത്തും മുമ്പേ ഡോര്‍ തുറന്നതാണ് അപകടകാരണമെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: