കോട്ടയം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിളി പ്രതീക്ഷിച്ച് അയ്മനം. ഡിജിറ്റല്‍ ഇന്ത്യാ വാരാചരണത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്ന പ്രധാനമന്ത്രി 30 ഗ്രാമ പഞ്ചായത്തുകളുമയി ആശയ വിനിമയം ചെയ്യുമെന്ന് അറിയിച്ചിരുന്നു. അതില്‍ കേരളത്തില്‍ നിന്നും അയ്മനം പഞ്ചായത്തും ഉള്‍പ്പെട്ടിരിന്നു. നരേന്ദ്ര മോദി തങ്ങളുടെ പഞ്ചായത്ത് അധികൃതരുമായി സംസാരിക്കുമെന്നറിഞ്ഞതോടെ നൂറ് കണക്കിന് ആളുകളാണ് പഞ്ചായത്ത് ഓഫീസ് പരിസരത്ത് തടിച്ച് കൂടിയത്. ഡിജിറ്റല്‍ ഇന്ത്യാ പദ്ധതിയുടെ നിര്‍വ്വഹണ ചുമതലയുള്ള ബിഎസ്എന്‍എല്‍ അധികൃതര്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങ് തത്സമയം പഞ്ചായത്തുമായുള്ള ആശയവിനിമയത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി നേരത്തെ തന്നെ എത്തിയിരുന്നു. രണ്ട് മണിക്കൂറോളം നീണ്ടു നിന്ന ഉദ്ഘാടന ചടങ്ങ് പഞ്ചായത്ത് അധികൃര്‍ക്ക് കാണുന്നതിനായി കോണ്‍ഫറന്‍സ് ഹാളിലും പൊതുജനങ്ങള്‍ക്കായി ഓഫീസ് മുറ്റത്തും വലിയ സ്ക്രീന്‍ സ്ഥാപിച്ചിരുന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബാബുവിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് മെമ്പര്‍മാരും, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ബീനാ ബിനുവും, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത സുജാതനും ചടങ്ങിന് സാക്ഷ്യം വഹിക്കുവാനുണ്ടായിരുന്നു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറും അയ്മനത്ത് എത്തിയിരുന്നു. ഡിജിറ്റല്‍ ഇന്ത്യാ പദ്ധതി പൂര്‍ത്തിയാകുന്നതോടെ സാധരണക്കാര്‍ക്ക് ഏറെ പ്രയോജനം ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് മറായാമ്മ ബാബു ജന്മഭൂമിയോട് പറഞ്ഞു. അയ്മനം അടക്കം 30 പഞ്ചായത്തുകളില്‍ ഏതെങ്കിലും ഒരു പഞ്ചായത്തുമായി ആശയ വിനിമയം നടത്തുമെന്നാണ് അറിയിച്ചിരുന്നത്. അതുകൊണ്ട് പ്രധാനമന്ത്രിയുമായി സംസാരിക്കാന്‍ കഴിയാതെ വന്നതില്‍ നിരശയില്ലയെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: