പാമ്പാടി: മക്കളുടെ വിദ്യാഭ്യാസത്തിന് വായ്പ എടുത്തിട്ട് തിരിച്ചടയ്ക്കുവാന്‍ കഴിയാതെ സംസ്ഥാനത്ത് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 17 പേര് ആത്മഹത്യ ചെയ്തു. കഴിഞ്ഞദിവസം സൗഹൃദസംഘ പ്രചാരകനും വിദ്യാഭ്യാസ ഐക്യവേദി കോ- ഓര്‍ഡിനേറ്ററുമായ സഖറിയ വാഴൂരാണ് വിദ്യാഭ്യാസ വായ്പ എടുത്തവരുടേയും രക്ഷിതാക്കളുടെയും യോഗത്തില്‍ ഇക്കാര്യം അറിയിച്ചത്. വായ്പ എടുത്തവരില്‍ ഒട്ടേറെ ആളുകള്‍ മുതലും പലിശയും അടച്ചുകഴിഞ്ഞു. അവശേഷിക്കുന്നവര്‍ ഒരു നിവര്ത്തിയുമില്ലാത്തവരാണ്. നേഴ്സുമാരുടെ കാര്യത്തില്‍ ഡോ. ബാലരാമന് കമ്മറ്റി റിപ്പോര്‍ട്ടില്‍ പറയുന്ന അടിസ്ഥാന ശമ്പളം നടപ്പിലാക്കിയാല്‍ അവരും പണം തിരികെ അടയ്ക്കും. ബാങ്ക് ഉദ്യോഗസ്ഥര്‍ വീടുകളിലെത്തി ഭീഷണിപ്പെടുത്തുകയാണ്. ഇതില്‍ മനംനൊന്താണ് പതിനേഴുപേര്‍ ജീവനൊടുക്കിയത്. ഇനിയും ആത്മഹത്യ മുനമ്പില്‍ നില്‍ക്കുന്നവരുണ്ട്.
പ്രതികരണശേഷിപോലും ഇവര്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നു. അവരെ സംരക്ഷിക്കുവാനുള്ള ഉത്തരവാദിത്വം സമൂഹത്തിനും സര്‍ക്കാരിനുമുണ്ടെന്ന് യോഗം വിലയിരുത്തി. സര്‍ക്കാരിന്റെ അടിയന്തിര ശ്രദ്ധ വിദ്യാഭ്യാസ വായ്പ എടുത്തവരില്‍ പതിയണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: