ഓച്ചിറ: കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ഒപി വിഭാഗത്തില്‍ ഡോക്ടര്‍മാര്‍ എത്തുന്നില്ലെന്ന് വ്യാപക പരാതി. ഇരുപതോളം ഡോക്ടര്‍മാരുള്ള താലൂക്ക് ആശുപത്രിയില്‍ ഇന്നലെ ഒരു ഡോക്ടര്‍ പോലും ഒപി വിഭാഗത്തില്‍ എത്തിയില്ല. നൂറുകണക്കിന് രോഗികളാണ് ഇതുമൂലം വലഞ്ഞത്. ഡോക്ടര്‍മാരുടെ സേവനം ലഭ്യമല്ലാത്തതിനാല്‍ രോഗികള്‍ സൂപ്രണ്ടിന് പരാതി നല്കി. സൂപ്രണ്ട് ഉടന്‍തന്നെ ആശുപത്രിയില്‍ പരിശോധന നടത്തിയെങ്കിലും ഒരു ഡോക്ടറെ പോലും കണ്ടെത്താന്‍ കഴിഞ്ഞില്ല.
കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ കഴിഞ്ഞ ഒരു മാസമായി രോഗികളെ ചികിത്സിക്കാന്‍ ഡോക്ടര്‍മാര്‍ സമയത്തിന് എത്താറില്ലെന്ന പരാതി നിലനില്‍ക്കേയാണ് ആശുപത്രിയില്‍ ഇന്നലെ ഇത്തരത്തില്‍ ഒരു സംഭവം നടന്നത്. ഒപി വിഭാഗത്തിലെത്തേണ്ട ഡോക്ടര്‍ അവധിപോലും എടുക്കാതെയാണ് ഇന്നലെ പരിശോധനയ്ക്ക് എത്താതിരുന്നത്.
അധികൃതരുടെ ഭാഗത്തുനിന്ന് നടപടി എടുക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് എതെങ്കിലും ഒരു ഡോക്ടര്‍ക്കെതിരെ നടപടിയെടുത്താല്‍ ബാക്കി ഡോക്ടര്‍മാര്‍ അപ്പോള്‍ തന്നെ പരിശോധന നിര്‍ത്തിവെച്ച് സമരം ആരംഭിക്കും. ഇത് ഭയന്നാണ് അധികാരികള്‍ ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഭയക്കുന്നതായി നാട്ടുകാര്‍ പറയുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: