കൊല്ലം: അപകട ത്തിരമാലകള്‍ ബീച്ചിലെത്തുന്ന സഞ്ചാരികള്‍ക്ക് ഭീഷണിയാകുന്നു. ലൈഫ് ഗാര്‍ഡുകളുടെ നിര്‍ദ്ദേശം പാലിച്ചില്ലെങ്കില്‍ കടല്‍ അപകടം വിതയ്ക്കും. ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്. ഏതുസമയവും കൂറ്റന്‍ തിരമാലകള്‍ പ്രതീക്ഷിക്കാം. അതുപോലെ തന്നെ ഒറ്റത്തിരയാണ് അപകടം കൂടുതല്‍ വിതയ്ക്കുന്നത്.
സാധാരണ തിരമാലകളില്‍ നിന്നു വ്യത്യസ്തമാണിത്. കപ്പല്‍ചാലും ചുഴിയുമുണ്ടായതുകൊണ്ട് തിരയിലകപ്പെട്ടാല് രക്ഷപ്പെടാന്‍ മാറ്റ് ബീച്ചുകളിലെ പോലെയുള്ള സാധ്യത ഇവിടെ കുറവാണ്. ഒരു പരിധിക്ക് അപ്പുറത്തേക്ക് കടലില്‍ ഇറങ്ങുന്നവര്‍ അതിയായി സൂക്ഷിക്കണമെന്ന് ഇവിടെ സേവനം അനുഷ്ടിക്കുന്ന ലൈഫ് ഗാര്‍ഡുമാര്‍ തന്നെ വ്യക്തമാക്കുന്നുണ്ട്.
ജില്ലാ കളക്ട്റുടെ അപകട മുന്നറിയിപ്പ് വച്ചിരുന്ന ബോര്‍ഡും ഇപ്പോള്‍ കാണാതെയായി. കൊല്ലത്ത് ബിച്ചീല്‍ എത്തുന്നവര്‍ ഈ മുന്നറിയിപ്പുകളോ ലൈഫ് ഗാര്‍ഡുകളുടെ നിര്‍ദ്ദേശങ്ങളൊ അംഗീകരിക്കാറില്ലാത്തതാണ് കൂടുതല്‍ അപകടങ്ങള്‍ ഇതിന് മുമ്പും വരുത്തി വയ്ക്കാന്‍ കാരണമായത്. ബീച്ചില്‍ ഇപ്പോള്‍ പകുതിയില്‍ കൂടുതല്‍ കര‘ാഗത്ത് തിരമാലകള്‍ എത്താറുണ്ട്. അപകട സാഹചര്യം നിലനില്‍ക്കുന്ന ബീച്ചാണെങ്കിലും മുന്നറിയിപ്പുകള്‍ ലംഘിക്കുന്നതാണ് ഇവിടെ അപകടങ്ങള്‍ കൂടുതല്‍ വരുത്തി വയ്ക്കാന്‍ കാരണമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: