കൊച്ചി: മുന്‍ ഐഎഎസ് ഓഫിസറും പ്രമുഖ സംരംഭകനുമായ സി. ബാലഗോപാലിനെ ഫെഡറല്‍ ബാങ്ക് ബോര്‍ഡ് അംഗമായി കോ-ഓപ്റ്റു ചെയ്തു. 1977 ല്‍ ഐഎഎസ് ലഭിച്ച അദ്ദേഹം കേരളത്തിലും മണിപ്പൂരിലും വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ച ശേഷം 1983 ല്‍ രാജിവെച്ചു. തുടര്‍ന്ന് ഒരു കമ്പനി രൂപവല്‍ക്കരിച്ച ശേഷം ഇന്ത്യയിലാദ്യമായി ബയോ മെഡിക്കല്‍ ഉപകരണങ്ങള്‍ തദ്ദേശീയമായി നിര്‍മ്മിക്കുകയായിരുന്നു.
ടെറുമോ പെന്‍പോള്‍ ലിമിറ്റഡ് എന്ന ഈ കമ്പനി രക്ത ബാഗ് സംവിധാനങ്ങള്‍ നിര്‍മിക്കുന്ന ലോകത്തെ ഏറ്റവും വലിയ കമ്പനികൡലൊന്നാണ്. തന്റെ ഓഹരികള്‍ ജപ്പാനിലെ ടെറുമോ കോര്‍പ്പറേഷനു വിറ്റ ശേഷം അദ്ദേഹം കമ്പനിയില്‍ നിന്നു വിരമിച്ചു.
ബാലഗോപാല്‍ ഇപ്പോള്‍ സ്റ്റാര്‍ട്ട് അപ് സംരംഭങ്ങളുടെ വികസനവും നിക്ഷേപവും, സാമൂഹ്യ വികസന പ്രവര്‍ത്തനങ്ങള്‍, എഴുത്ത് എന്നീ മേഖലകളില്‍ സജീവമാണ്. ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്റ് ടെക്നോളജിയിലെ മെഡിക്കല്‍ ടെക്നോളജി ബിസിനസ് ഇന്‍കുബേറ്ററിന്റെ മെന്ററാണ്. ഹാര്‍പര്‍ കോള്ളിന്‍സ് പ്രസിദ്ധീകരിച്ച ഓണ്‍ എ ക്ലിയര്‍ ഡെ യു കാന്‍ സീ ഇന്ത്യ എന്ന പുസ്തകത്തിനു പുറമെ ദ് വ്യൂ ഫ്രം കൊല്ലം, എ ഡേ ഇന്‍ ദ ലൈഫ് ഓഫ് എ സബ് കളക്ടര്‍ എന്ന പുസ്തകം ഉടന്‍ പ്രസിദ്ധീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: