കല്ല്യാണത്തിനോ മറ്റ് ഏതെങ്കിലും ഫങ്ഷനോ പാര്‍ട്ടിയോ ആകട്ടെ ഹെയര്‍ സ്റ്റൈല്‍ തെരഞ്ഞെടുക്കുന്നതില്‍ കണ്‍ഫ്യൂഷനാണ് ഏവര്‍ക്കും. ഇനി ആ ടെന്‍ഷന്‍ ഒഴിവാക്കിക്കോളൂ. പരിഹാരം ധാരാളമുണ്ട്. അതില്ഒന്ന് പരിചയപ്പെടാം.
പാര്‍ട്ടിക്ക് പോകുമ്പോള്‍ ഡ്രസ്സിന്റെ കാര്യം തീരുമാനമാകുമെങ്കിലും ഹെയര്‍സ്റ്റൈല്‍ വീണ്ടും ആശയകുഴപ്പം സൃഷ്ടിക്കും. സംശയനിവാരണത്തിന് ഏതെങ്കിലുമൊരു ഹെയര്‍സ്റ്റൈല്‍ വിദഗ്ദനെയും സമീപിക്കും. നിങ്ങളുടെ മുഖത്തിന് ചേരുന്ന പല സ്റ്റൈലുകളും മുടിക്ക് മൃദുത്വം കുറവായതുകൊണ്ട് ചെയ്യുവാന്‍ സാധിക്കില്ലെന്നാണ് പലരുടേയും ധാരണ. ഇതിനായി എന്തുചെയ്യണമെന്നാണ് ആലോചിക്കേണ്ടത്.
ഒരുപക്ഷേ മൃദുത്വം കിട്ടുവാന്‍ ധാരാളം എണ്ണയും അതുകളയുന്നതിനായി വീര്യം കൂടിയ ഷാംമ്പൂവും ഉപയോഗിക്കുന്നവരും ധാരാളമുണ്ട്. ഇതുമൂലം മുടിയുടെ യഥാര്‍ത്ഥ തിളക്കം നഷ്ടമാക്കുകമാത്രമാണ് ചെയ്യുന്നത്. ഇതൊക്കെകൊണ്ട് ഏതു ഹെയര്‍സ്റ്റൈല്‍ ചെയ്താലും ഭംഗിയുണ്ടാകുകയില്ല. ഇതിനെല്ലാം പരിഹാരമാണ് ഷൈനിംഗ് ബോണ്‍ ട്രീറ്റ്മെന്റ്. ഈ ചികിത്സയിലൂടെ മുടിയുടെ വരണ്ട സ്വഭാവത്തിനും തിളക്കകുറവിനും പരിഹാരമാക്കും. വരണ്ടമുടിയാണെങ്കില് മുടിക്ക് ക്ഷതമേല്‍ക്കുകയും പൊട്ടിപോവുന്നതും സ്വാഭാവികമാണ്.
ഷൈനിംങ് ബോണ്‍ ട്രീറ്റ്മെന്റിലൂടെ മുടിയെ ഏതു ഹെയര്‍സ്റ്റൈലിനും യോജിക്കുന്നതാക്കുവാന് കഴിയും. മുടിയില്‍ ചികിത്സയ്ക്ക് ശേഷം നിര്ദ്ദേശിക്കപ്പെടുന്നതുപോലെ ഷാംമ്പൂ ഉപയോഗിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
കണ്ടീഷ്ണറിന് പകരം മാസ്ക് ഉപയേഗിക്കുന്നതാണ് മുടിയഴകിന് കൂടുതല്‍ നല്ലത്്. ഷൈനിംങ് ബോണ്‍ ട്രീറ്റ്മെന്റിന് ശേഷം വളര്‍ന്നുവരുന്ന മുടിക്ക് ആവശ്യമെങ്കില്‍ റൂട്ട് ടച്ച് ചെയ്യുന്നതും ഗുണകരമാണ്. ഈ ട്രീറ്റ്മെന്റിന് ഏകദേശം നാലുമണിക്കൂര്‍ സമയം ആവശ്യമാണ്. ഇതിനൊപ്പം മുടിയുടെഉള്ള് വര്‍ദ്ധിപ്പിക്കുന്ന ചികിത്സയും ചെയ്യാന്‍ സാധിക്കും, അതിനായി മുപ്പത് മിനിട്ടുകള്‍കൂടി അധികം ചെലവഴിച്ചാല്‍ മതി. മുടിയുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എന്തൊക്കെ ചികിത്സാമാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചാലും അതിന് ശേഷവും മുടിയെ ശ്രദ്ധിക്കണം.
ഹെയര്‍സ്റ്റൈല്‍ വിദഗ്ധന്‍ നിര്‍ദ്ദേശിച്ച ഷാംമ്പൂ ആഴ്ചയില്‍ രണ്ടുപ്രാവശ്യം വീതം ഉപയോഗിക്കണം.
സ്ഥിരമായി എണ്ണ ഉപയോഗിച്ചിരുന്നവരാണെങ്കില് പെട്ടെന്ന് എണ്ണയുടെ ഉപയോഗം നിര്‍ത്തുമ്പോള്‍ ശിരോചര്‍മ്മത്തിന് വരള്ച്ചയുണ്ടാകുവാനുള്ള സാധ്യത ഏറെയാണ്. അതുകൊണ്ട് ഏതെങ്കിലും സ്കാല്‍പ് ലോഷനോ, ക്രീമോ ഉപയോഗിക്കുന്നതാണ് നന്ന്. ഷൈനിംങ് ബോണ്‍ ട്രീറ്റ്മെന്റ് ചെയ്യ്തതിനുശേഷമുള്ള കേശസംരക്ഷണം കൂടിയാകുമ്പോള്‍ പാര്‍ട്ടികളിലും കോളേജുകളിലും നിങ്ങള്‍ തന്നെയാകും താരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: