ആലപ്പുഴ: ഫെയ്സ്ബുക്കില്‍ അശ്ലീല പദപ്രയോഗങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയതായി ആരോപിച്ച് എസ്എഫ്ഐ നേതാവിനെതിരെ ഡിസിസി പ്രസിഡന്റ് എ.എ. ഷുക്കൂര്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്കി.
ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ കേട്ടാല്‍ അറയ്ക്കുന്ന പദപ്രയോഗത്താല്‍ ആക്ഷേപിച്ച നടപടി പൊതുപ്രവര്‍ത്തന രംഗത്ത് 40 വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവന്ന തന്നെ പൊതുജനമദ്ധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്തുക എന്ന ഗൂഢലക്ഷ്യത്തോടുളളതാണന്നും ഇതിനെതിരെ ഐടി ആക്ട് പ്രകാരവും, മറ്റ് നിയമങ്ങളുടെ അടിസ്ഥാനത്തിലും നടപടി കൈക്കൊള്ളണമെന്നും ഇത്തരം ആളുകളെ നിയത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ജില്ലാ പോലീസ് മേധാവിക്ക് നല്കിയ പരാതിയില്‍ ഷുക്കൂര്‍ ആവശ്യപ്പെട്ടു.
ക്രിമിനലുകളായവരെക്കൊണ്ട് ഫെയ്സ്ബുക്കില്‍ കേട്ടാല്‍ അറയ്ക്കുന്ന ഭാഷയില്‍ പോസ്റ്റ് ചെയ്ത എസ്എഫ്ഐ ജില്ലാ ഭാരവാഹിയായ ആദില്‍ മാത്യുവിന്റേയും, കൂട്ടുകാരുടേയും സംസ്കാരവും, അവരിലെ ക്രിമിനല്‍ പശ്ചാത്തലവും കൂടുതല്‍ വെളിവായിരിക്കുകയാണന്ന് എ.എ. ഷുക്കൂര്‍ ആരോപിച്ചു.
ഇത്തരം സ്വഭാവവൈകൃതം ഉളള ക്രിമിനലുകളെ സിപിഎം ജില്ലാ, പ്രാദേശിക നേതാക്കളും, എംഎല്‍എമാരും പിന്തുണയ്ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: