ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തില്‍ ഭഗവത് ചൈതന്യം വര്‍ദ്ധിപ്പിക്കുന്നതിനായി സഹസ്രകലശാഭിഷേകം നാളെ നടക്കും.തന്ത്രി കണ്ഠരര് മഹേശ്വരര്, തന്ത്രി കണ്ഠരര് മോഹനരര്, തന്ത്രി കണ്ഠരര് മഹേഷ് മോഹനരര് എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. മെയ് 15ന് ആരംഭിച്ച് 22ന് നടന്ന അഷ്ടബന്ധകലശത്തെ തുടര്‍ന്ന് 41 ദിവസമായി മൂലവിഗ്രഹങ്ങളില്‍ നിര്‍ത്തിവച്ചിരുന്ന അഭിഷേകചടങ്ങുകള്‍ ഇതോടെ പുനഃരാരംഭിക്കും.
മഹാദേവന് സഹസ്രകലശാഭിഷേകവും, ദേവിക്ക് നൂറ്റി എട്ട് സഹസ്രകലശാഭിഷേകവുമാണ് നടക്കുന്നത്. ഇതോടൊപ്പം തന്നെ ക്ഷേത്രത്തിലെ ഉപ ദേവന്മാര്ക്കും കലശം നടക്കും. ചടങ്ങുകളോടനുബന്ധിച്ച് ഇന്നലെ ക്ഷേത്രത്തില്‍ ശുദ്ധികലശവും നടന്നു.
മഹാദേവക്ഷേത്രത്തിന്റെ മൂലസ്ഥാനമായ കുന്നത്ത് മഹാദേവ ക്ഷേത്രത്തിലും ഇതിനോടനുബന്ധിച്ച്തന്നെ നാളെ സഹസ്രകലശാഭിഷേക ചടങ്ങുകള്‍ നടക്കുന്നുണ്ട്. സഹസ്രകലശത്തിനുള്ള കുടങ്ങളുടെ ഭൂരിഭാഗവും മഹാദേവക്ഷേത്രവുമായി അഭേധ്യമായി ബന്ധമുളള ആലപ്പാട്ട് അരയസമൂഹമാണ് നല്‍കുന്നതെന്നുള്ളത് വിശ്വാസത്തിന്റെ തീവ്രത വര്‍ദ്ധിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: