ആലപ്പുഴ: ഇപ്രാവശ്യവും കണ്സഷന്കാര്ഡുകള് അതാത് ആര്‍ടിഒ/സബ് ആര്‍ടിഒ ഓഫീസുകള്‍ മുഖേന നല്കുവാന് ജില്ലാ കളക്ടര്‍ എന്‍. പത്മകുമാറിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സ്റ്റുഡന്റ് ട്രാവല്‍ ഫെസിലിറ്റി കമ്മറ്റിയോഗം തീരുമാനിച്ചു. വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്ഥാപനം സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ആര്‍ടി ഓഫീസ്, സബ് ആര്‍ടി ഓഫീസ് എന്നിവിടങ്ങളില്‍ നിന്ന് പ്രസ്തുത സ്ഥാപനങ്ങള്‍ മുഖേന നല്കുന്ന ലിസ്റ്റ് പ്രകാരം കണ്സഷന് കാര്‍ഡ് നല്‍കും.
വിദ്യാര്‍ത്ഥിയുടെ പേര്, ഫോട്ടോ, പഠിക്കുന്ന കോഴ്സ് എന്നിവ അടങ്ങിയ ലിസ്റ്റ് സഹിതം ബന്ധപ്പെട്ട ആര്‍ടി ഓഫീസ്, സബ് ആര്‍ടി ഓഫീസ് എന്നിവിടങ്ങളില്‍ അപേക്ഷ സമര്‍പ്പിക്കണം. പ്ലസ്ടു വരെയുള്ള യൂണിഫോമിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഐഡന്റിറ്റി കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ കണ്സഷന് കാര്‍ഡ് നല്‍കണം.കണ്സഷന് കാര്‍ഡുകള്‍ അനുവദിക്കുന്നത് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കോഴ്സുകളുടെ കാലാവധി വരെയായതിനാല്‍ കോഴ്സുകളുടെ കാലാവധി കാര്‍ഡുകളില്‍ കൃത്യമായി രേഖപ്പെടുത്തണം.
ബസിലെ ജീവനക്കാര്‍ നിയമപ്രകാരമുള്ള യുണിഫോം, നെയിം ബാഡ്ജ് എന്നിവ ധരിക്കേണ്ടതും, വിദ്യാര്‍ത്ഥികളോടും യാത്രക്കാരോടും മാന്യമായി പെരുമാറേണ്ടതുമാണ്. ടൗണിലും, ദേശീയപാതയ്ക്കു സമീപത്തുള്ള സ്കൂളുകള്‍ക്കു മുന്നില്‍ ക്ലാസ് തുടങ്ങുന്നതും തീരുന്നതുമായ സമയങ്ങളില്‍ പോലീസിന്റെ സേവനം ഉറപ്പു വരുത്തണം. ജലഗതാഗത വകുപ്പിന്റെ ബോട്ടുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുണ്ടാകാതെ സര്‍വീസ് നടത്തുന്നതിന് വേണ്ട നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു. ആര്‍ടിഒ: എം. സുരേഷ് യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: