കുറിച്ചി: പൈതൃകവും, പാരമ്പര്യവും കോര്‍ത്തിണക്കി ഈ വര്‍ഷത്തെ മൂലം ജലോത്സവത്തിന് മുന്നോടിയായി അമ്പലപ്പുഴ ക്ഷേത്രവുമായി ബന്ധമുള്ള കുറിച്ചി പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് വിളംബര ഘോഷയാത്ര ആരംഭിച്ചു. കുട്ടനാട്ടിലെ വിവിധ പഞ്ചായത്തുകളില്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെത്തി,തുടര്‍ന്ന് പഠിപ്പുരയ്ക്കല്‍ ക്ഷേത്രം, മാപ്പിളശേരി തറവാട്, ചമ്പക്കുളം കല്ലൂര്‍ക്കാട് ഫൊറോനാ ദേവാലയത്തിലെ സ്വീകരണത്തിനുശേഷം മഠം മഹാലക്ഷ്മി ക്ഷേത്രത്തില്‍ സമാപിച്ചു.
വിളംബരഘോഷയാത്രയോടനുബന്ധിച്ച് നടന്ന യോഗം ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി എം.വി ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു. ജലോത്സവം എക്സിക്യൂട്ടീവ് അംഗം ഒ. പ്രസകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജനറല്‍ സെക്രട്ടറി കെ.ജി. രാജ്മോഹന്‍ മുഖ്യപ്രഭാഷണം നടത്തി. ബോട്ട് ക്ലബ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ ജയിംസ് ജേക്കബ് അനുഗ്രഹപ്രഭാഷണം നടത്തി. കെ.പി. ഗിരീഷ് (ആലപ്പുഴ ജില്ലാ ജനറല്‍ സെക്രട്ടറി, ഹിന്ദുഐക്യവേദി), ചമ്പക്കുളം ബേബി (ഓള് കേരള വഞ്ചിപ്പാട്ട് സംഘം സംസ്ഥാന പ്രസിഡന്റ്), വി.പി. നാരായണന്‍കുട്ടി (മൂലം ജലോത്സവ കമ്മറ്റി എക്സിക്യൂട്ടീവ് മെമ്പര്‍), സനയന്‍ ചമ്പക്കുളം (ഗാനരചയിതാവ്), ബി.ആര്. മഞ്ജിഷ് (കുറിച്ചി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്), ആര്.രതീഷ് (മൂലം ജലോത്സവ കമ്മിറ്റി അംഗം) എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.
ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പോരൂര്‍ക്കര സ്കൂളില്‍ നിന്ന് ആരംഭിക്കുന്ന സാംസ്കാരികഘോഷയാത്ര ആലപ്പുഴ സബ് കളക്ടര്‍ ഡി. ബാലമുരളി ഉദ്ഘാടനം ചെയ്യും. മൂലം ജലോത്സവം പബ്ലിസിറ്റി ചെയര്മാന് വി.എന്‍. ദിലീപ്കുമാര് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: