കണ്ണൂര്‍: കൈത്തറിമേഖലയെ ആകര്‍ഷകമാക്കുന്നതിനും വില്പന വര്‍ദ്ധിപ്പിക്കുന്നതിനും കേരളത്തിലെ ഹാന്‍വീവ് ഷോറൂമുകള്‍ നവീകരിക്കുന്നു. കോര്‍പറേഷന്റെ നിലവിലുള്ള ഷോറൂമുകള്‍ നവീകരിക്കുന്നതിനുള്ള നടപടികള്‍ ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്.
കോര്‍പ്പറേഷന്റെ എല്ലാ ഷോറൂമുകളും റീജിയണല്‍ ഓഫീസുകളും ഹെഡ് ഓഫീസും തമ്മില്‍ ഓണ്‍ലൈനായി ബന്ധിപ്പിക്കും. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് വേണ്ടിയാണ് ഓണ്‍ലൈന്‍ സംവിധാനം നടപ്പിലാക്കുന്നത്. ജൂലൈ മുതല്‍ കോര്‍പറേഷന്റെ ഉല്പന്നങ്ങള് ഓണ്‍ലൈന്‍ ശൃംഖലവഴി ലഭ്യമാക്കാനും, ഇതുവഴി വിപണന ശൃംഖല വിപുലീകരിച്ച് ദേശീയ തലത്തില്‍ ഉല്പന്നങ്ങള് വിറ്റഴിക്കാനാണ് ഹാന്‍വീവിന്റെ തീരുമാനം.
ഉപഭോക്താക്കളുടെ അഭിരുചിക്കനുസരിച്ച് ഓര്‍ഗാനിക് കോട്ടണ്‍, ലിനന്‍ തുണിത്തരങ്ങള്‍, ഹാന്റി പെയിന്റഡ് എന്നീ ശ്രേണിയിലുള്ള മൂല്യവര്‍ദ്ധിത സാരികള്‍ ബെഡ് ഷീറ്റുകള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന ഉല്പന്നങ്ങള് വിപണിയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഹവീവ് പദ്ധതി ആവിഷ്കരിച്ച് വരികയാണ്. വരുന്ന ഓണക്കാലത്ത് പുതിയ ഉല്പന്നമായ ഓക്സ്ഫോര്‍ഡ് ഷര്‍ട്ടിംഗ് തുണിത്തരങ്ങള്‍ വിപണിയിലെത്തിക്കും.
അടുത്ത ഓണക്കാലത്ത് ഹാന്‍വീവ് ക്ഷ്യമിടുന്നത് 18 കോടിയുടെ വ്യാപാരമാണ്. കഴിഞ്ഞ വര്‍ഷം ഇത് ഒന്‍പത് കോടി രൂപയായിരുന്നു. പുതിയ പദ്ധതികള്‍ നിലവില്‍ വരുന്നതോടെ ഹാന്‍വീവ് ലാഭത്തിലാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. കൈത്തറി മേഖലയില്‍ നല്കി വരുന്ന വേതനം മറ്റ് മേഖലകളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറവായത് കൊണ്ട് ഈ മേഖലയില്‍ തൊഴിലാളികളുടെ കൊഴിഞ്ഞ്പോക്ക് ശക്തമായിരിക്കുകയാണ്.6500 നെയ്ത്ത് തൊഴിലാളികളുണ്ടായിരുന്ന ഹാന്‍വീവില്‍ ഇപ്പോള്‍ 1200 പേരാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: