കുന്നത്തൂര്‍: പാഠ്യവിഷയങ്ങളില്നിന്നും ഭാരതസംസ്ക്കാരം പടിക്ക് പുറത്താണെന്നും സംസ്കാരത്തെ തച്ചുടയ്ക്കാന്‍ മാഫിയാശക്തികള് സജീവമാണെന്ന് കാഥിക കൊല്ലം വിജയ ലക്ഷ്മി അഭിപ്രായപ്പെട്ടു. അതില്‍നിന്നും രക്ഷനേടാന്‍ പുതിയ തലമുറ ശ്രദ്ധാലുക്കളാകണമെന്ന് ബാലഗോകുലം കൊല്ലം ഗ്രാമജില്ലാ വാര്‍ഷിക സമ്മേളനം നെടിയവിള അംബികോദയം എച്ച്എസ്എസില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് അവര്‍ പറഞ്ഞു.
പുതുതലമുറ മാതൃഭാഷയെ തള്ളിക്കളയുകയാണ്. ബാലഗോകുലം സാംസ്കാരികവിപ്ലവമാണ് സൃഷ്ടിക്കുന്നത്. സംസ്കാരമുള്ള പുതുതലമുറയെ വാര്‍ത്തെടുക്കാന്‍ ഗോകുലങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്ന് തുടര്‍ന്ന് സംസാരിച്ച സംസ്ഥാനസമിതിയംഗം ജി. സന്തോഷ്കുമാര്‍ പറഞ്ഞു. ഭഗവാന് ശ്രീകൃഷ്ണന്റെ ബാലലീലകളെ ആധാരമാക്കി ഗോകുല ങ്ങളിലൂടെ പ്രപഞ്ചതത്വം പഠിപ്പിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ കാര്യദര്‍ശി പി.ആര്. രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സഹ കാര്യദര്‍ശി ബിഎസ്. ഗോപകുമാര്‍ സ്വാഗതവും ജില്ലാ സമിതിയംഗം ശരത്ചന്ദ്രന് നന്ദിയും പറഞ്ഞു. സമാപന സമ്മേലനം സംസ്ഥാന സഹ രക്ഷാധികാരി ഡോ. ദേവകി അന്തര്‍ജ്ജനം ഉദ്ഘാടനം ചെയ്തു.
പുതിയഭാരവാഹികള്‍: പ്രൊഫ.കെ.രാഘവന്‍നായര്‍(രക്ഷാധികാരി), ശ്രീരംഗം സുധീഷ്(അദ്ധ്യക്ഷന്‍), ബി.എസ്. ഗോപകുമാര്‍(ജില്ലാ കാര്യദര്‍ശി), പി. അജയന്(സഹ: കാര്യദര്‍ശി), പി. സുരേഷ് (സംഘടന കാര്യദര്‍ശി), എം. ദിനേശ്(സംഘടന സഹകാര്യദര്‍ശി), പി.ആര്. രാധാകൃഷ്ണന്(ഖജാന്‍ജി), രമാദേവി(ഭഗിനി പ്രമുഖ്), എം. മോഹനന്(സമിതിയംഗം).
പുത്തൂര്താലൂക്ക് ഭാരവാഹികള്‍: ആര്. രവീന്ദ്രന്‍നായര്‍(രക്ഷാധികാരി),
എം.ശരത്ചന്ദ്രന്(അദ്ധ്യക്ഷന്‍), ടി.വി. ശ്രീകുമാര്‍(ഉപാദ്ധ്യക്ഷന്‍) ജി.സന്തോഷ്(കാര്യദര്‍ശി), കെ.ബി. ഗോപികൃഷ്ണന്(സഹകാര്യദര്‍ശി), ശ്രീകുമാര്‍(സംഘടനാകാര്യദര്‍ശി), പി. പ്രതാപന്(ഖജാന്‍ജി), ആര്. രേഷ്മ (ഭഗിനി പ്രമുഖ്) എസ്. നീതു(സഹഭഗിനി പ്രമുഖ്).
കരുനാഗപ്പള്ളി താലൂക്ക് ഭാരവാഹികള്‍: മെഹനീഷ് മോഹന്‍(കാര്യദര്‍ശി), ആര്. ഗിരീഷ്(സഹ കാര്യദര്‍ശി), എം. മഹേഷ്(സംഘടനാ കാര്യദര്‍ശി), എം. സുരേഷ് ബാബു(ഖജാന്‍ജി).
ശാസ്താംകോട്ട താലൂക്ക് ഭാരവാഹികള്‍: സോമന്‍പിള്ള(കാര്യദര്‍ശി), അരുണ്‍(സംയോജക്), എസ്. ശ്രുതി (ഭഗിനി പ്രമുഖ്), നയന എസ്. നാഥ് (സഹഭഗിനി പ്രമുഖ്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: