കൊല്ലം: വികസനത്തില്‍ ഒരു മത്സരം. വിജയിക്ക് സ്വന്തമാകുന്നു സ്മാര്‍ട്ട് സിറ്റി. നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസന പദ്ധതികളിലൊന്നായ അമൃത് പദ്ധതിയിലൂടെ സമാര്ട്ട്സിറ്റിയാകാനുള്ള മത്സരാര്‍ത്ഥിയാണ് ഇപ്പോള്‍ കൊല്ലം നഗരം. അടിസ്ഥാന വികസന കാര്യത്തില്‍ രാജ്യത്തെ മുഴുവന്‍ നഗരങ്ങളും മുന്‍പന്തിയില്‍ നില്‍ക്കണമെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതി നടപ്പായി കഴിയുമ്പോള്‍ വീടില്ലാത്തവരായി ആരും നഗരത്തില്‍ കാണരുത്.
ആരോഗ്യം, ശുചിത്വം, ഗതാഗതം, വിദ്യാഭ്യാസം, ടൂറിസം, മാലിന്യ സംസ്കരണം എന്നിങ്ങനെ ജനോപകരമായ സര്‍വമേഖലകളിലും വികസനം എത്തിക്കുകയാണ് മോദി സര്‍ക്കാരിന്റെ അമൃത് പദ്ധതി ലക്ഷ്യമിടുന്നത്. അമൃതനഗരപദ്ധതിയില്‍ ഉള്‍പ്പെട്ട നഗരസഭാസെക്രട്ടറിമാരുടെ ആദ്യയോഗം ദല്‍ഹിയില്‍ നടന്നു. പദ്ധതിയുടെ പ്രോജക്ട് വര്‍ക്ക് ആദ്യം പൂര്‍ത്തീകരിക്കുകയാണ് പ്രധാനമത്സരമെന്ന് യോഗത്തില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ കൊല്ലം കോര്പ്പറേഷന് സെക്രട്ടറി പി. വിജയന് ജന്മഭൂമിയോട് പറഞ്ഞു.
എല്ലാം സുതാര്യമായിരിക്കണം. പദ്ധതിക്കുള്ള 50 ശതമാനം വിഹിതം കേന്ദ്രസര്‍ക്കാര്‍ നല്‍കും. ബാക്കിയുള്ളത് സംസ്ഥാന സര്‍ക്കാരില്‍ നിന്നും പ്രാദേശികഫണ്ടില്‍ നിന്നും കണ്ടെത്തണം. പദ്ധതി നടപ്പാക്കുമ്പോള്‍ മതിയായ ശ്രദ്ധ വേണം. ജനോപകരമായിരിക്കണം. സാമ്പത്തിക ധൂര്‍ത്ത് ഒഴിവാക്കണം. ജനപങ്കാളിത്തം ഉറപ്പാക്കണം. ദീര്‍ഘവീക്ഷണം ഉണ്ടായിരിക്കണം. വികസന പ്രക്രിയ പാഴാകരുത്. വികസനത്തില്‍ പരസ്പര മത്സരം ഉണ്ടായിരിക്കണം.
കോര്പ്പറേഷന് സ്വകാര്യമേഖലയുമായി സഹകരിച്ചും പദ്ധതികള്‍ നടപ്പാക്കാം. വിദേശ രാജ്യങ്ങളിലെ നഗരങ്ങള്‍ മാതൃകയാക്കാം. നഗരത്തില്‍ മുഴുവനായി വൈഫൈ സിസ്റ്റം നടപ്പിലാക്കണം. എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കണം. പാവപ്പെട്ടവന്റെ ചിന്തയും അവന്റെ ആഗ്രഹവും നിറവേറ്റുന്നവയായിരിക്കണം മുന്‍ഗണനയില്‍.
പ്രധാനമായും മൂന്ന് കാര്യങ്ങളാണ് പദ്ധതിയില്‍ എടുത്തുപറയുന്നതെന്ന് കൊല്ലം നഗരസഭാ സെക്രട്ടറി പറഞ്ഞു. ഒന്നാമത്തെത് ഇ- ഗവര്ണന്സാണ്. ഇതിലൂടെ കോര്പ്പറേഷന് നടപടികള്‍ മുഴുവന്‍ കമ്പൂട്ടര്വല്ക്കരിക്കും. ഓഫീസ് ഫയലുകളുടെ കാലതാമസം ഇല്ലാതാക്കും ഓഫീസിലെത്തുന്ന ഏതൊരു സാധാരണക്കാരനും നിമിഷനേരം കൊണ്ട് സാധിച്ച് കൊടുക്കണം. അത് ഏതൊക്കെ സെക്ഷനുകളിലാണ് കടന്നുപോകുന്നതെന്ന് ആവശ്യക്കാരന് എസ്എംഎസ് മുഖേനേ സമയാസമയം വിവരം എത്തും. ആവശ്യങ്ങള്‍ സാധ്യമായാല്‍ അവന് നന്ദി രേഖപ്പെടുത്തികൊണ്ട് എസ്എംഎസ് എത്തും. ഓഫീസ്പടിക്കലെ കാത്തിരിപ്പിന് ഇതിലൂടെ വിരാമമാകും.
കോര്‍പ്പറേഷന്റെ വരുമാനം വര്‍ദ്ധിപ്പിക്കലാണ് രണ്ടാമത്തേത്. നികുതികള്‍ പരമാവധി പിരിച്ചെടുക്കണം. മറ്റിനത്തിലും വരുമാനം കണ്ടെത്താന്‍ കോര്പ്പറേഷന് ശ്രമിക്കണം. കോര്പ്പറേഷന് പരിധിയിലുള്ള ഷോപ്പിംഗ് കോംപ്ലക്സുകള്‍ കടകള്‍ എന്നിവയുടെ വാടകകള്‍, പാര്‍ക്കിംഗ് ഫീസുകള്‍ എന്നിവ സമയപരിധിക്കുള്ളില്‍ പിരിച്ചെടുത്ത് ആഡിറ്റിംഗ് നടത്തിവരുമാനം പ്രസിദ്ധീകരിക്കണം. ഈ വരുമാനം വികസനങ്ങള്‍ക്ക് ഉപയോഗിക്കണം.
വാഹന ഗതാഗതം സുഗമമായിരിക്കണം. നല്ലറോഡുകള്‍ വേണം. അതിന്റെ സുരക്ഷിതത്വം ഉറപ്പാക്കണം. വാഹനങ്ങള്‍ കടന്നു പോകുന്ന വഴികളില്‍ തന്നെ കാല്‍നടയാത്രക്കാര്‍ക്ക് ഹൈടെക് നടപ്പാത നിര്‍മ്മിക്കണം. നടപ്പാതയുടെ വഴിയൊരങ്ങളില്‍ വിശ്രമകേന്ദ്രങ്ങളും പൂന്തോട്ടങ്ങളും ഇരിപ്പടങ്ങളും ഉണ്ടായിരിക്കണം.
പൊതുനിരത്തിന്റെ ഓരങ്ങളില്‍ ശൗചാലയങ്ങള്‍ ഉണ്ടായിരിക്കണം, റോഡുകളിലും പൊതുസ്ഥലങ്ങളിലും മലമൂത്ര വിസര്‍ജ്ജനം നടത്താന്‍ പാടില്ല. അതിന് അനുയോജ്യമായിരിക്കണം ശൗചാലയ നിര്‍മ്മാണം.നഗര ഹൃദയം സോളാര്‍, എല്‍ഇഡി ലൈറ്റുകളാല്‍ പ്രകാശം നിറയണെ. ഇതിലുടെ നഗരസ‘കള്‍ക്ക് ഒരു വര്‍ഷത്തെ ലാഭം കോടികളായിരിക്കും. വൈദ്യൂതി ലാഭിക്കുവാനും ഇതിലൂടെ സാധിക്കും. എന്നാല്‍ ദല്‍ഹിയിലെ പദ്ധതി ഉദ്ഘാടന വേളയില്‍ പ്രധാനചര്‍ച്ച കൊല്ലമടക്കമുള്ള നഗരങ്ങളുടെ തലവേദനയായ മാലിന്യമായിരുന്നു.
വികസനത്തില്‍ രാഷ്ട്രീയം കലര്‍ത്താതെ സര്‍വവകുപ്പുകളും ഒത്തുചേര്‍ന്ന് സ്മാര്‍ട്ട് സിറ്റി സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് കൊല്ലം കോര്‍പ്പറേഷന്റെ ഇന്ന് മുതലുള്ള പ്രവര്‍ത്തനമെന്നും പി. വിജയന് കൂട്ടിച്ചേര്‍ത്തു. ധാരാളം സ്ഥലസൗകര്യവും കടലും കായലും നല്കുന്ന പ്രകൃതി സൗന്ദര്യവും കൊല്ലത്തിനുള്ളപ്പോള് സ്മാര്‍ട്ട് സിറ്റിക്കായി എളുപ്പത്തില്‍ ഒരുങ്ങാനാവുമെന്ന പ്രതീക്ഷയിലാണ് കൊല്ലം നഗരം. ഒരു ലക്ഷത്തില്‍ കൂടുതല്‍ ജനസംഖ്യയുള്ള അഞ്ഞൂറു നഗരങ്ങളാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അമൃത് പദ്ധതിയിലെ അടിസ്ഥാന വികസനങ്ങള്‍ നടപ്പാക്കി ആദ്യം റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന നഗരത്തിന് സ്മാര്‍ട്ട് സിറ്റിക്ക് അനുമതി ലഭിക്കും. വികസനത്തില്‍ ആദ്യമായിട്ടാണ് ഒരു മത്സരം നടക്കുന്നത്, എന്റെ നഗരം സമാര്‍ട്ട് ആയിരിക്കണമെന്ന് നഗരത്തില്‍ താമസിക്കുന്ന എല്ലാവര്ക്കും ബോധമുണ്ടായാല്‍ പദ്ധതികള്‍ നിമിഷനേരം കൊണ്ട് യാഥാര്‍ത്ഥ്യമാകും. കേന്ദ്രതലത്തില്‍ ഒരു ടീമും സംസ്ഥാന തലത്തിലും കോര്പ്പറേഷന് തലത്തിലും വിവിധ മേഖലകളെ ബന്ധിപ്പിച്ച് കൊണ്ട് മറ്റൊരു ടീമും ഉണ്ടാകും. ഇവരായിരിക്കും വികസനകാര്യങ്ങള്‍ പ്ലാന്‍ ചെയ്യുന്നതും. മത്സരിക്കാന്‍ ഒരുങ്ങി തന്നെയാണ് കൊല്ലം നഗരസഭയുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: