കൊച്ചി: വൈറ്റമിന്‍ ഡിയുടെ കുറവ് ജനങ്ങളില്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും, ഹൃദയാഘാതം, പ്രമേഹം, ക്യാന്‍സര്‍ തുടങ്ങിയ രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് ചൂണ്ടിക്കാട്ടി.വൈറ്റമിന്‍ ഡിയുടെ അഭാവംമൂലം ഇന്ത്യന്‍ ജനത നേരിടുന്ന വിവിധങ്ങളായ ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി കൊച്ചിയില്‍ സംഘടിപ്പിച്ച കണ്ടിന്യൂയിങ് മെഡിക്കല്‍ എഡ്യുക്കേഷനിലാണ് (സിഎംഇ) ഐഎംഎ ഇക്കാര്യം വ്യക്തമാക്കിയത്.
ഐഎംഎയുടെ പുതിയ സംരംഭമായ റൈസ് ആന്റ് ഷൈന്‍ കാംപെയിനിന്റെ ഭാഗമായിട്ടായിരുന്നു സിഎംഇ സംഘടിപ്പിച്ചത്. നഗരത്തിലെ 70 പ്രമുഖ ഡോക്ടര്‍മാര്‍ സിഎംഇ യില്‍ പങ്കെടുത്തു.
“ആരോഗ്യ പൂര്‍ണമായ അസ്ഥികള്‍ക്ക് ആവശ്യമായ കാത്സ്യം, ഫോസ്ഫറസ്, ധാതുക്കള്‍ എന്നിവ നാം കഴിക്കുന്ന ആഹാരത്തില്‍ നിന്നും സ്വാംശീകരിക്കുന്നതിന് ശരീരത്തെ സഹായിക്കുന്ന ഘടകമാണ് ജീവകം ഡി. ഇതിന് പുറമെ ക്യാന്‍സര്‍, പ്രമേഹം, ഹൃദയാഘാതം തുടങ്ങിയ രോഗങ്ങളില്‍ നിന്നും നമ്മെ തടയുന്നതിനും വൈറ്റമിന്‍ ഡി സഹായകമാണ്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കുന്നുണ്ടെങ്കിലും ജനങ്ങളില്‍ ഭൂരിപക്ഷവും ജീവകം ഡിയുടെ അഭാവം നേരിടുന്നു എന്നതാണ് നടുക്കുന്ന യാഥാര്‍ത്ഥ്യം.
പുരുഷന്മാരേക്കാള് സ്ത്രീകളാണ് വൈറ്റമിന്‍ ഡി യുടെ അഭാവം ഏറ്റവുമധികം ബാധിക്കാന്‍ സാധ്യതയുള്ളവര്‍. അതിനാല്‍ സ്ത്രീകള്‍, പ്രത്യേകിച്ച് മുലയൂട്ടുന്ന അമ്മമാര്‍, ജീവകം ഡി പ്രദാനം ചെയ്യുന്ന പദാര്‍ത്ഥങ്ങള്‍ കഴിക്കുവാന്‍ തയ്യാറാകണം. ഇത് അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ ഗുണകരമാണ്. സൂര്യപ്രകാശം ഏല്‍ക്കുന്നതിലൂടെ ജീവകം ഡിയുടെ അളവ് നിലനിര്‍ത്താന്‍ സാധിക്കും. ഇതിന് പുറമെ വൈറ്റമിന്‍ പദാര്‍ത്ഥങ്ങളും ഭക്ഷണങ്ങളും കഴിക്കേണ്ടതും അനിവാര്യമാണ്,” കൊച്ചി വെല്‍കെയര്‍ ഹോസ്പിറ്റലിലെ എന്‍ഡോക്രിനോളജിസ്റ്റ് ഡോ. ബോബി കെ മാത്യു അഭിപ്രായപ്പെട്ടു.
“രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും തങ്ങളിലെ വൈറ്റമിന്‍ ഡി യുടെ അഭാവത്തെ കുറിച്ച് അജ്ഞരാണ് എന്നതാണ് വൈദ്യശാസ്ത്ര മേഖല നേരിടുന്ന ഏറ്റവും ഗുരുതരമായ ആശങ്ക. വൈറ്റമിന്‍ ഡി യുടെ കുറവ് വിവധ ഹൃദയ-നാഢീ സംബന്ധ പ്രശ്നങ്ങളായ ഹൃദ്രോഗങ്ങള്‍, ഹൃദയാഘാതം, സ്ട്രോക്ക് തുടങ്ങിയവയ്ക്ക് കാരണമാകുമെന്ന് തെളിഞ്ഞിരിക്കുകയാണ്. 25-ഹൈഡ്രോക്സിവൈറ്റമിന്‍ ഡി ഉധ25(ഛഒ)ഉപ യുടെ അളവ് കുറവായിട്ടുള്ളവരില് ഹൃദയ-നാഡീ രോഗങ്ങളുമായി ബന്ധപ്പെട്ട ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരം രോഗികള്‍ സ്ഥിരമായ വ്യായാമം, ആരോഗ്യകരമായ ഭക്ഷണശീലം, പുകവലി ഉപേക്ഷിക്കല്‍ എന്നിവയ്ക്ക് പുറമെ ദിവസവും പാലുല്‍പ്പന്നങ്ങള്‍ കഴിക്കുകയും കുറഞ്ഞത് 30 മിനിട്ട് നേരം സൂര്യപ്രകാശം ഏല്ക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്.
അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഐഎംഎ യുടെ റൈസ് ആന്റ് ഷൈന്‍ കാംപെയിന് വൈറ്റമിന്‍ ഡി യുടെ അഭാവത്തെ കുറിച്ചുള്ള അവബോധം വളര്‍ത്തുകയും ആരോഗ്യ സംരക്ഷണ മേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങളെ വിലയിരുത്തുകയും ചെയ്യും,” ഐഎംഎ ദേശീയ പ്രസിഡന്റ് ഡോ. എ മാര്‍ത്താണ്ഡ പിള്ള, ഓണററി ജനറല്‍ സെക്രട്ടറി ഡോ. കെ. കെ അഗര്‍വാള്‍ എന്നിവര്‍ സംയുക്തമായി അഭിപ്രായപ്പെട്ടു.
യുഎസ്വി എന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ സാമ്പത്തിക സഹായത്തോടെ ഐഎംഎ നടത്തുന്ന ദേശീയ തലത്തിലുള്ള പരിപാടിയാണ് റൈസ് ആന്റ് ഷൈന്‍ കാംപെയിന്. മുപ്പത് സംസ്ഥാനങ്ങളിലായുള്ള തങ്ങളുടെ രണ്ടര ലക്ഷം അംഗങ്ങളിലും 1,700 ലധികം ബ്രാഞ്ചുകളിലും ജീവകം ഡി യുടെ അഭാവത്തെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്നതാണ് ഐ.എം.എ ഈ കാംപെയിന് കൊണ്ട് ഉദ്ദേശിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: