കാഞ്ഞിരപ്പള്ളി : ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒത്തുകളിച്ചപ്പോള്‍ റോഡു നിര്‍മ്മാണ കണ്‍വീനര്‍മാര്‍ കേസില്‍ പ്രതികള്‍. നിര്‍മ്മാണത്തിന് വാങ്ങിയ ടാറിന്റെ ബില്‍ വ്യാജമെന്ന പേരിലാണ് തങ്ങളെ കേസില്‍ ഉള്‍പ്പെടുത്തിയതെന്ന് കണ്‍വീനര്‍മാര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
2005-06 വര്‍ഷത്തില്‍ കാഞ്ഞിരപ്പള്ളി ബ്ലോക്കു പഞ്ചായത്തില്‍ വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍പ്പെടുത്തി നിര്‍മ്മിച്ച റോഡുകള്‍ക്കാണ് ഉപഭോക്തൃ കമ്മറ്റിയെ തെരഞ്ഞെടുത്തത്. വിവിധ പഞ്ചായത്തുകളില്‍ നടത്തിയ റോഡു നിര്‍മ്മാണത്തിലെ ആറു കണ്‍വീനര്‍മാരും കരാറുകാരും ഒന്നും രണ്ടും പ്രതികളായി. ടാറിംങ്ങിന് ബിറ്റുമിന്‍ നല്കിയ ആനക്കല്ല് സ്വദേശിയാണ് ആറുകേസുകളിലും മൂന്നാം പ്രതിയായിട്ടുള്ളത്.
കണ്‍വീനര്‍മാരായി തെരഞ്ഞെടുത്തവരുടെ മേല്‍ നോട്ടത്തിലായിരുന്നു ടാറിംങ് പണികള്‍. കരാര്‍ പണികളുമായി യാതൊരു ബന്ധവുമില്ലാത്ത ഇവരെ തെരഞ്ഞെടുക്കാന്‍ വേണ്ട എല്ലാവിധ ഒത്താശകള്‍ ചെയ്തതും ജനപ്രതിനിധികളും ഉദ്യോഗസ്ഥ സംഘവുമാണ്. കണ്‍വീനര്‍മാര്‍ക്ക് റോഡ് നിര്‍മ്മിക്കുന്നതിനാവശ്യമായ തൊഴിലാളികളോ ഉപകരണങ്ങളോ ഇല്ലാത്തതും പണിയെ സംബന്ധിച്ചുള്ള അജ്ഞതയും മുതലെടുത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേര്‍ന്നാണ് കരാറുകാരെ കണ്ടെത്തിയതും അനുബന്ധ സഹായങ്ങള്‍ ചെയ്തതും.
കണ്‍വീനര്‍മാര്‍ക്ക് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പറയുന്ന പേപ്പറുകളില്‍ ഒപ്പിട്ടു കൊടുക്കുക, ചെക്കുകള്‍ മാറി നല്‍കുക എന്നീ ചുമതലകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. റോഡ് ടാറിംങിന് ആവശ്യമായ ബിറ്റുമിന്‍ വാങ്ങിയത് കാരാരുകാരും ഉദ്യോഗസ്ഥരും ചേര്‍ന്നാണ്. ഇത്തരത്തില്‍ യാതൊരു പരാതികള്‍ക്കും ഇടം നല്‍കാതെ റോഡുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയും ഇതിന്് അസിസ്റ്റന്റ് എന്‍ജിനിയറും, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയറും പരിശോധിച്ച് റിപ്പോര്‍ട്ടു നല്കി ബില്ലുകള്‍ പാസ്സാക്കുകയും ചെയ്തു. ഇതിനു ശേഷമാണ് പ്രശ്നങ്ങളുടെ തുടക്കം. ടാറിംങിന് ആവശ്യമായ ബിറ്റുമിന്‍ വാങ്ങിയതിന്റെ ബില്ലുകള്‍ ഹാജരാക്കിയിരുന്നു. ഇത് പരിശോധിച്ച വിജിലന്‍സ് വിഭാഗമാണ് കവീനര്മാരെയും കാരറുകരേയും പ്രതികളാക്കി കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.
വാര്‍ത്താസമ്മേളനത്തില്‍ ടോമി ജോസഫ് നീറുവേലില്‍, ജോയി പി.ടി. പാറാന്തോട്ട്, ജോസ് മാനുവല്‍ പുതുപ്പറമ്പില്‍, സി.ഡി. സെബാസ്റ്റ്യന്‍ മുട്ടത്ത്, ജാക്ക് ഹിലാരി കൊല്ലശ്ശേരില്‍, മാത്തുക്കുട്ടി പി.ടി, പാറന്തോട്ട്, രാജന് പി.ആര്. പറഞ്ഞുകാട്ട്, ടോമി പ്ലാവരപറമ്പില് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: