ഈരാറ്റുപേട്ട: അറിവും സംസ്കാരവും ആര്‍ജ്ജിക്കുന്ന തലമുറയാണ് നാടിന് ആവശ്യമെന്ന് പി.സി. ജോര്‍ജ് എംഎല്‍എ. പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കും സ്കൂളുകള്‍ക്കുമുള്ള എംഎല്‍എ എക്സലന്‍സ് അവാര്‍ഡ് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. വാഹനാപകടത്തിനുശേഷം ആദ്യമായി പൊതുവേദിയില്‍ എത്തിയ ജഗതി ശ്രീകുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ യു.വി. ജോസ്, ഡോ. റൂബിള്‍രാജ്, ആര്. നന്ദകുമാര്‍, കെ.എം. സന്തോഷ്കുമാര്‍, എഎംഎ ഖാദര്‍, ബീനാമ്മ ഫ്രാന്‍സീസ്, സാബു പൂണ്ടിക്കുളം, അമ്മിണി തോമസ്, ഉഷാ മേനോന്, ടോമി മാടപ്പള്ളി, ജോസഫ് ജോര്‍ജ്, കെ.എഫ്. കുര്യന്, പി.എച്ച്. നൗഷാദ്, ആര്. സുനില്‍കുമാര്‍, വീണ വി. നായര്‍, ഫാ.തോമസ് വെടിക്കുന്നേല്‍, കെ.എച്ച്. മുഹമ്മദ് ഇസ്മായില്‍ മൗലവി, വി.പി. സുബൈര്‍ മൗലവി, ടി.എം. ഇബ്രാഹിംകുട്ടി മൗലവി, ഷിഹാബുദ്ദീന് മൗലവി എന്നിവര്‍ പ്രസംഗിച്ചു.
എസ്എസ്എല്‍സി പരീക്ഷയില്‍ ഒന്നാം സ്ഥാനം നേടിയ ചെമ്മലമറ്റം ലിറ്റില്‍ ഫഌവര്‍ ഹൈസ്കൂള്‍, രണ്ടാം സ്ഥാനം നേടിയ മുണ്ടക്കയം സെന്റ് ജോസഫ് ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ഒന്നാം സ്ഥാനം നേടിയ എരുമേലി സെന്റ് തോമസ്, രണ്ടാം സ്ഥാനം നേടിയ പൂഞ്ഞാര്‍ സെന്റ് ആന്റണീസ്, സിബിഎസ്ഇ പത്താംക്ലാസ്, പ്ലസ്ടൂ പരീഷകളില്‍ ഒന്നാം സ്ഥാനം നേടിയ ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂള്‍ രണ്ടാം സ്ഥാനം നേടിയ അരുവിത്തുറ അല്‍ഫോന്‍സ് പബ്ലിക് സ്കൂള്‍ എന്നിവര്‍ക്കും നൂറുശതമാനം വിജയം നേടിയ 23 സ്കൂളുകള്‍ക്കും അവാര്‍ഡ് നല്കി.
പ്ലസ്ടൂ പരിക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടിയ അഭിരാം ആര്. കൃഷ്ണ, വൈശാഖ് ഗോപിനാഥ്, വീണ വി. നായര്‍ എന്നിവര്‍ക്ക് പ്രത്യേക പുരസ്കാരവും നല്കി. പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും മികച്ച നേട്ടം കരസ്ഥമാക്കിയ മുസ്ലീം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന് പ്രത്യേക പുരസ്കാരം നല്കി. പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍ ഏറ്റവും പരിമിത സാഹചര്യത്തില്‍ നിന്നും എപ്ലസ് നേടിയ മുണ്ടക്കയം കരിനിലം സ്വദേശി അഥീന റോയിയ്ക്ക് 10,000 രൂപ കാഷ് അവാര്‍ഡ് നല്കി. നിയോജകമണ്ഡലത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിനും തിടനാട് ഗ്രാമപഞ്ചായത്തിനും പുരസ്കാരങ്ങള്‍ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: